go

വികസന പ്രതീക്ഷയിൽ ആനക്കല്ല് – മാലക്കല്ല് റോഡ് ; 6 കോടി അനുവദിച്ചു

SHARE

കരിവേടകം ∙  കുടിയറ്റ ഗ്രാമങ്ങളായ കരിവേടകം, പൂക്കയം എന്നിവയിലൂടെ കടന്ന് പോകുന്ന ആനക്കല്ല് മാലക്കല്ല് റോഡ്  മലയോര ഹൈവേക്ക് സമാനമായി വികസിപ്പിക്കാൻ തീരുമാനമായി. ഇതിനായി 6 കോടി രൂപ അനുവദിച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. ആനക്കല്ല് മുതൽ മാലക്കല്ല് വരെ 10 കിലോമീറ്റർ ദൂരമാണ് ഉള്ളത്. അതിൽ ആനക്കല്ല് മുതൽ പുക്കയം കലുങ്ക് വരെ ഉള്ള 5.5 കിലോ മീറ്റർ റോഡ് നിർമിക്കുന്നതിന് വേണ്ടിയാണ് പണം അനുവദിച്ചത്.

റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് മനോരമ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കുറ്റിക്കോൽ പഞ്ചായത്ത്  ഭരണ സമിതി അംഗങ്ങളുടെ  ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നടത്തിയ അഭ്യർഥനയാണ് റോഡ് വികസനത്തിന് കളം ഒരുക്കിയത്. ശാന്തമ്മ ഫിലിപിൻെറ നിർദേശപ്രകാരം സ്റ്റേറ്റ് ഹൈവേ നിലവാരത്തിൽ റോഡ് വികസിപ്പിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാരിനോട് യോഗം ശുപാർശ ചെയ്തു.

സർക്കാർ അനുഭാവ പൂർവം ആവശ്യം പരിഗണിച്ചതോടെ ആണ് റോഡ് വികസനത്തിന് തീരുമാനം ആയത്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയെയും, തെക്കിൽ ആലട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡ് ആണ് ഇത്. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇതേ റോഡിന് മാലക്കല്ല് മുതൽ പൂക്കയം ഭാഗത്തേക്ക് വീതി കൂട്ടി മെക്കാഡം ചെയ്യുന്നതിന് 2 കോടി രൂപ അനുവദിച്ചിരുന്നു.

ആനക്കല്ല് കരിവേടകം റോഡിനായി മുൻപേ തന്നെ ആവശ്യമായ സ്ഥലം ഏറ്റെട്ടുള്ളതിനാൽ  ആധുനിക രീതിയിൽ മെക്കാഡം ടാറിങ്ങും അനുബന്ധ പ്രവർത്തികളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സാങ്കേതികമായ അനുമതികൾ പൂർത്തിയാക്കി ടെൻഡർ നടപടികൾ ഉ‍ടൻ പൂർത്തീകരിക്കും. അധികൃതരുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും കൃത്യമായ ഇടപെടലുകൾ മൂലം പധതി വേഗത്തിൽ നടപ്പിലാക്കിയാൽ ഇത് നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama