go

ദേലംപാടി ടൗണിൽ കുട്ടിക്കള്ളന്മാർ വിലസുന്നു

kasargod news
SHARE

അഡൂർ ∙ ദേലംപാടി ടൗണും പരിസരവും കേന്ദ്രീകരിച്ച് കുട്ടിക്കള്ളന്മാർ വിലസുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കടയിലും വീടുകളിലുമായി 5 സ്ഥലങ്ങളിലാണ് മോഷണങ്ങൾ നടന്നത്.കാർഷിക ഉൽപന്നങ്ങളും ചെറിയ തുകകളും മാത്രം നഷ്ടമാകുന്നതിനാൽ ആരും പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇവരുടെ ബലം. ഒരിടത്ത് പിടിക്കപ്പെട്ടപ്പോൾ മോഷണമുതലും പണവും തിരിച്ചു നൽകി മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തു. ദേലംപാടി, ഊജംപാടി,ശാന്തിമല എന്നിവിടങ്ങളിലാണ് കവർച്ചകൾ പെരുകുന്നത്.

ഒടുവിലായി ദേലംപാടി ടൗണിൽ പലചരക്ക് കട നടത്തുന്ന അബ്ദുല്ലക്കുഞ്ഞിയുടെ കട രാത്രി കുത്തിത്തുറന്ന് സാധനങ്ങളും 2000 രൂപയും കവർന്നു. പൊലീസിൽ പരാതി നൽകിയതോടെ സാധനങ്ങൾ തിരിച്ചുനൽകി. പരാതി ഒതുക്കുകയും ചെയ്തു. ഇതിനു ദിവസങ്ങൾക്കു മുൻപ് ശാന്തിമലയിലെ ഒരു വീട്ടിൽ നിന്നു അടയ്ക്കയും 10 കിലോ കുരുമുളകും നഷ്ടപ്പെട്ടിരുന്നു.അതിനു മുൻപും പലയിടത്തായി അടയ്ക്കയും കുരുമുളകുമെല്ലാം മോഷണം പോയിരുന്നു.

നേരത്തെ കടയിൽ മോഷണം നടത്തിയ അതേ സംഘം തന്നെയാണ് ഇതിനെല്ലാം പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർഥികളടങ്ങിയ നാലംഗ സംഘമാണ് നാടിന്റെ ഉറക്കം കെടുത്തുന്നത്. പൊലീസിൽ പരാതി നൽകിയാൽ നടപടികളില്ലാത്തതും പരാതി നൽകാനുള്ള വിമുഖതയും മുതലെടുത്താണ് ഇവർ വിലസുന്നത്. ഇവരെ ഇപ്പോഴേ നിലയ്ക്കു നിർത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ കവർച്ചാ സംഘങ്ങളാകുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama