go

അമ്മ പഠിപ്പിച്ച കഥ പറഞ്ഞ് മകൾക്ക് സമ്മാനം

kasargod news
കലോത്സവ വേദിയിൽ അമ്മ എം.ശ്രീജയ്ക്കൊപ്പം മകൾ എം.ശ്രീ ലക്ഷമി
SHARE

കാഞ്ഞങ്ങാട് ∙അമ്മ പഠിപ്പിച്ച കഥ പറഞ്ഞ് മകൾ കലോത്സ വേദിയിൽ താരമായി. നെഹ്റു കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനി  എം.ശ്രീലക്ഷ്മിയാണ് കണ്ണൂർ സർവകലാശാലാ കലോത്സവം കഥാപ്രസംഗ മത്സര വേദിയിലെ താരമായത്. കഥാപ്രസംഗത്തിൽ ശ്രീലക്ഷ്മിയുടെ പരിശീലകനായിരുന്ന പിലിക്കോട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മരിച്ചതോടെയാണ് മകളെ  പരിശീലിപ്പിക്കാൻ അമ്മ എം.ശ്രീജ തീരുമാനിച്ചത്.

നാദിയ മൊറാദിന്റെ ദി ലാസ്റ്റ് ഗേൾ അവതരിപ്പിച്ചു  കഥാപ്രസംഗത്തിൽ ശ്രീലക്ഷ്മി കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ രണ്ടു വർഷം സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനവും 9-ാം ക്ലാസ് മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്ഥിരം മത്സാരാർഥിയുമായിട്ടുണ്ട്. ഇതേ കഥ ശ്രീജ താൻ അധ്യാപികയായ ബാര ഹൈസ്കൂളിലെ കുട്ടിയെ പഠിപ്പിച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിലും സമ്മാനം നേടിയിരുന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama