go

റേഷൻ കടകൾക്ക് ഇനി ഏകീകൃത രൂപം

kasargod news
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നവീകരിച്ച മഞ്ചേശ്വരം താലൂക്കിലെ റേഷൻകട.
SHARE

ഉപ്പള ∙ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി റേഷൻ കടകൾക്കുള്ള ഏകികൃതരുപം 'മഞ്ചേശ്വരം താലൂക്കിൽ പൂർത്തിയായി. നേരത്തെ വിവിധ നിറങ്ങളിലായിരുന്നു റേഷൻകടകൾ. കടയുടെ അകത്ത് വെളളയും പുറം വാതിലിനു വെളുത്ത നിറത്തില്‍ ചുവപ്പും മഞ്ഞയും ആണ് പുതിയ നിറം. അതിന്റെ മുകളിൽ വെള്ളയില്‍ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം എന്നു രേഖപ്പെടുത്തുന്നതോടൊപ്പം ഇപിഡിഎസ് എംബ്ലം കൂടി ചേര്‍ക്കണം.

ചുവപ്പും മഞ്ഞയും ചേർന്നതാണ് മുൻവശത്തെ ബോർഡ്. സ്റ്റോക്ക് ബോര്‍ഡ് വെള്ള നിറത്തിലാകുന്നതടോപ്പം റേഷന്‍ കാർഡുകളുടെ പുറം ചട്ടയുടെ നിറത്തില്‍ പ്രത്യേക ബോക്സില്‍ ആ വിഭാഗത്തിനുള്ള സ്റ്റോക്ക് വിവരം എഴുതണം. നവീകരണത്തിനു ചെലവാകുന്ന തുകയിൽ 2500 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി തുക റേഷൻഷോപ്പ് ഉടമകൾ കണ്ടെത്തണം.

സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകൾക്കും ഒരേ നിറമായതിനാൽ തിരിച്ചറിയാൻ സാധിക്കും.ഭക്ഷ്യ സുരക്ഷ നടപ്പിലാക്കി ഇ.പോസ് മിഷൻ സ്ഥാപിച്ചതോടെ ഉപഭോക്താവിനു സംസ്ഥാനത്തെ ഏതു റേഷൻ കടകളിൽ നിന്നു കാർഡിൽ ലഭിക്കുന്ന സാധനങ്ങൾ വാങ്ങിക്കാനാകും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama