go

മഡിയനിൽ വാഹനങ്ങളുടെ കൂട്ടയിടി

kasargod-accident
കാഞ്ഞങ്ങാട് – കാസർകോട് കെഎസ്ടിപി റോഡിൽ മഡിയനിലുണ്ടായ അപകടത്തിൽ തകർന്ന സ്കൂട്ടർ.
SHARE

കാഞ്ഞങ്ങാട് ∙ കാസർകോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ മഡിയനിൽ വാഹനങ്ങളുടെ കൂട്ടയിടി. അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. കാറും ഓട്ടോയും സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരായ പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞി  (62), മുസമ്മില്‍ ‍(21),  ഓട്ടോ ഡ്രൈവർ സൗത്ത് ചിത്താരിയിലെ അബ്ദുൽ കാദർ (50), ഇല്യാസ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഓട്ടോയും കാറും സ്കൂട്ടറും പൂർണമായി തകർന്നു. 

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അപകടം. കാറും ഓട്ടോയും ഓരേ സമയം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ കാബിനിൽ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ഓട്ടോ വെട്ടിപ്പൊളിച്ചു ഡ്രൈവറെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നു അഗ്നിശമന സേനയും പൊലീസുമെത്തി. പരുക്കേറ്റവരെ മാണിക്കോത്തെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  അപകടത്തെത്തുടർന്നു കെഎസ്ടിപി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama