go

കേന്ദ്രീയ വിദ്യാലയത്തിലെ ‘പുലർകാല പരീക്ഷ’ മാറ്റി

kasargod-cutout
കേന്ദ്രീയ വിദ്യാലയ വാർത്തയുടെ കട്ടിങ്.
SHARE

കാഞ്ഞങ്ങാട് ∙ ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കേന്ദ്രീയ വിദ്യാലയ അധികൃതർ ഒരുക്കിയ ‘പുലർ കാല പരീക്ഷ’ മാറ്റി. പകരം പരീക്ഷ സമയം ഉച്ചയ്ക്ക് 2.30 മുതലാക്കിയുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രീയ വിദ്യാലയം എറണാകുളം റീജനു കീഴിലാണ് വിദ്യാർഥികളെ ചുറ്റിക്കും വിധം രാവിലെ 6.30 മുതൽ വാർഷിക പരീക്ഷ നടത്താൻ അധികൃതർ നിർദേശം നൽകിയത്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും പ്രതിഷേധമുയർത്തിയിരുന്നു. പുലർകാല പരീക്ഷയെ സംബന്ധിച്ച് മനോരമ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പരീക്ഷ സമയം മാറ്റി അധികൃതർ പുതിയ ഉത്തരവ് ഇറക്കിയത്. മാർച്ച് 1 മുതലാണ് പരീക്ഷ .  എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ടാണ് മറ്റു ക്ലാസുകളിലെ പരീക്ഷ രാവിലെ നടത്താൻ കാരണമെന്നാണ് അന്ന് അധികൃതർ രക്ഷിതാക്കളോട് വിശദീകരിച്ചത്.  ഇതിൽ 1 മുതൽ 5 വരെ ക്ലാസുകളിലെ ചോദ്യ പേപ്പർ അതതു കേന്ദ്രങ്ങളിൽ തയാറാക്കുന്നതിനാൽ വിദ്യാലയ അധികൃതരുടെ സമയത്തിന് നടത്താനാകും. 

എന്നാൽ 6 മുതൽ 8 വരെ ക്ലാസുകളിലെ പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ അധികൃതർ നൽകിയ സമയത്തിനു തന്നെ പരീക്ഷ നടത്തേണ്ടി വരും.  ഇതു വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന് തിരിച്ചറിഞ്ഞാണ് പരീക്ഷ സമയത്തിലെ മാറ്റം. മുൻ വർഷങ്ങളിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷക്കൊപ്പം തന്നെ മറ്റു ക്ലാസുകളിലെ പരീക്ഷയും നടത്തിയിരുന്നു. അതിരാവിലെ പരീക്ഷ നടത്തുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. 35 കിലോമീറ്റർ ദൂരെ നിന്നു വരുന്ന കുട്ടികൾ പോലും ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളിലുണ്ട്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama