go

മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിൽ അനധികൃത മദ്യവിൽപനയെന്ന് പരാതി

SHARE

ചെറുവത്തൂർ∙ മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനകത്ത് അനധികൃത മദ്യവിൽപന നടക്കുന്നതായി പരാതി. ഇതോടൊപ്പം തന്നെ രാത്രി കാലങ്ങളിൽ ഇവിടെ കഞ്ചാവ് വിൽപ്പനയും നടക്കുന്നുണ്ട്. ബവ്റേജ് കോർപറേഷന്റെ ചില്ലറ വിൽപന ശാലകളിൽ നിന്നും കർണാടകത്തിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് ഇവിടെ വിൽപന നടത്തുന്നത്. ദൂരെയുള്ള സ്ഥത്തു നിന്നു പോലും മദ്യം വാങ്ങാൻ ഇവിടെ ആളുകളെത്തുന്നതായി നാട്ടുകാർ പറയുന്നു. ഈ മത്സ്യബന്ധന കേന്ദ്രത്തിലാണ് മത്സ്യബന്ധനത്തിനു ശേഷം ബോട്ടുകൾ നങ്കൂരമിടുന്നത്.

ഭൂരിഭാഗം ബോട്ടുകളിലും ജോലിക്കാരായുള്ളത് അന്യ സംസ്ഥാനത്തുള്ളവരാണ്. രാത്രികാലങ്ങളിൽ ഇതിൽ പലരും മദ്യപിച്ച് ബഹളം വയ്ക്കുന്നത് സമീപത്തെ വീട്ടുകാരിൽ ഭയമുളവാക്കുന്നു.  ഇവരിൽ ഭൂരിഭാഗം ബോട്ട് തൊഴിലാളികൾക്കും തിരിച്ചറിയൽ രേഖപോലും ഇല്ലാത്തത് നാട്ടുകാരുടെ ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടെ നടക്കുന്ന മദ്യം, കഞ്ചാവ് എന്നിവയുടെ വിൽപന സംബന്ധിച്ച് അനേക തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama