go

എളേരിത്തട്ട് കോളജിന് ബി ഗ്രേഡോടെ നാക് അക്രഡിറ്റേഷൻ

SHARE

ചിറ്റാരിക്കാൽ ∙ മലയോരത്തിനു സ്വപ്നസാക്ഷാൽക്കാരം, എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ. കോളജിന് ബി ഗ്രേഡോടെ നാക് അക്രഡിറ്റേഷൻ.  വിദ്യാർഥികൾ, അധ്യാപകൻ, പിടിഎ, പൂർവവിദ്യാർഥികൾ, നാട്ടുകാർ, കോളജിനായി സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും നൽകിയവർ എന്നിവരുടേയുമെല്ലാം ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. 

കഴിഞ്ഞ 5 അധ്യയനവർഷങ്ങളിൽ കോളജ് കൈവരിച്ച നേട്ടങ്ങൾ, സെമിനാറുകൾ, വിജയശതമാനം, അവാർഡുകൾ, ഫണ്ട് വിനയോഗം, കൊഴിഞ്ഞുപോക്ക‌് തുടങ്ങി 125 സൂചകങ്ങൾ സമഗ്രമായി തയ്യാറാക്കിയാണ് നാക് ഓഫിസിൽ നേരത്തേ സമർപ്പിച്ചത്. തുടർന്ന് കോളജിൽ സന്ദർശനം നടത്തിയ ഉന്നതതലസംഘം ഭൗതിക സാഹചര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. നാക് അക്രഡിറ്റേഷൻ ലഭിച്ചതോടെ ഇനി റൂസ ഫണ്ട് ഉൾപ്പടെയുള്ള സഹായധനങ്ങൾ ഇവിടെ ലഭിക്കും. ഇതും മലയോരത്തെ കലാലയത്തിന്റെ വികസനത്തിലേക്ക് വഴിയൊരുക്കും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama