go

മാലോം കൂലോം ഭഗവതി ക്ഷേത്രമുറ്റത്ത് മതസൗഹാർദത്തിന്റെ മാറ്റൊലി

kasargod-mappila-theyyam
മാലോം കൂലോം ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ മാപ്പിള തെയ്യത്തിന്റെ നമസ്കാര ചടങ്ങ്
SHARE

വെള്ളരിക്കുണ്ട്∙ മാലോം കൂലോം ഭഗവതി ക്ഷേത്രമുററത്ത് മാപ്പിളതെയ്യത്തിന്റെ  ബാങ്ക് വിളിയും നമസ്ക്കാര ചടങ്ങുകളും നടന്നപ്പോൾ ക്ഷേത്രങ്കണത്തിൽ മതസൗഹാർദത്തിന്റെ മണിനാദം മുഴങ്ങി. വാളും പരിചയും ഉയർത്തിപ്പിടിച്ച് മണ്ഡലത്ത് ചാമുണ്ടിയോടൊപ്പം മുക്രിപോക്കർ അരങ്ങിലെത്തിയപ്പോൾ വിശ്വസത്തിന് കളങ്കമേൽക്കാതെ വിശ്വാസികൾ ഭക്തി പൂർവ്വം വണങ്ങി. പ്രത്യേകം ഒരുക്കിയ നമസ്കാര തറയിൽ ബാങ്ക് വിളിയും പ്രാർത്ഥനയും  നടന്നപ്പോൾ നേർച്ചകാഴ്ചകൾ സമർപ്പിച്ചു.  ചെണ്ടമേളത്തിന്റെ തളത്തിനൊത്ത് നടത്തിയ വാൾ പയറ്റും വേറിട്ട അനുഭവമായി. കൈലിമുണ്ടും ബനിയനും തലപ്പാവുമാണ് വേഷം .

മാവില സമുദായത്തിൽപ്പെട്ടവരാണ് മാപ്പിളതെയ്യം കെട്ടുന്നത്. വർഷങ്ങൾക്കു മുൻപ് കൂലോം ഉടമകളായിരുന്ന ബാലിക്കടക്കോൻ ജന്മിയുടെ കാര്യസ്ഥനായി കർണ്ണാടകയിൽ നിന്നും എത്തിയ പോക്കറിനെതിരെ അസൂയാലുക്കളായ ചിലർ അപവാദം പരത്തി ചതിവിൽ കൊലപ്പെടുത്തിയെന്നും  നിരപരാധിയായ പോക്കർ പിൽക്കാലത്ത് തെയ്യക്കോലമായി പുനർ ജനിച്ചുവെന്നാണ് പുരാവൃത്തം.  കോവിലകത്തെ പ്രധാന ധർമ മൂർത്തികളായ ദണ്ഡിയങ്ങാനത്ത് ഭഗവമതി, വിഷ്ണുമൂർത്തി ,പാടാർകുളങ്ങര ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ അതേ പ്രാധാന്യമാണ് മുക്രിപോക്കർക്കുമുള്ളത്.  ജില്ലയിൽ മൗവ്വേനി കോവിലകം, കമ്പല്ലൂർ കോട്ട എന്നിവിടങ്ങളിലാണ്  മാപ്പിള തെയ്യം കെട്ടിയാടുന്നത്

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama