go

ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തിൽ ബ്രഹ്മകലശ ഉത്സവത്തിന് ജനത്തിരക്ക്

kasargod-theyyam
ബേക്കൽ പട്ടത്താനം മുങ്ങത്ത് തറവാട് പുനപ്രതിഷ്ഠാ കലശ ഉത്സവത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ മുങ്ങത്ത് ചാമുണ്ഡിയമ്മ തെയ്യം
SHARE

ബന്തടുക്ക ∙ സുബ്രഹ്മണ്യക്ഷേത്രത്തിൽ ബ്രഹ്മകലശ ഉത്സവത്തിന് ജനത്തിരക്കായി. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശം, ഭാഗവത സപ്താഹം, വാർഷിക ഉത്സവത്തിന്   കർണാടകയിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തി. ഇന്ന് പുലർച്ചെ അഞ്ച് മുതൽ നടക്കുന്ന വിവിധ പൂജകൾക്ക് ശേഷം 6.30 ന് ഭാഗവത പാരായണം. രാത്രി ഏഴിന് ക്ഷേത്ര മാതൃസമിതിയുടെ ഭജന. എട്ടിന് നൃത്തം എന്നിവ നടക്കും. ഇന്നലെ ഭാഗവത പാരായണം, വിവിധ പൂജകൾ, ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര കളി, കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ,  സാംസ്കാരിക സദസ്സ് എന്നിവ നടന്നു.

ദൈവം കെട്ട് ഉത്സവം 15,16 തീയതികളിൽ

മുള്ളേരിയ ∙ കാടകം–അടുക്കം കരിച്ചേരി തറവാട് ദൈവം കെട്ട് ഉത്സവം 15,16 തീയതികളിൽ നടക്കും. രാത്രി 10നു കൊറത്തിയമ്മ, 16നു പുലർച്ചെ 1നു പൊട്ടൻ, എട്ടിനു രക്തേശ്വരി, 11നു വിഷ്ണു മൂർത്തി, പടിഞ്ഞാർ ചാമുണ്ഡി ദൈവങ്ങളുടെ അരങ്ങേറ്റം,11.30നു തുലാഭാരം, 1നു അന്നദാനം, 3നു മൂവാളം കുഴി ചാമുണ്ഡി അരങ്ങേറ്റം, 5നു ഗുളികൻ എന്നിവയാണ് പരിപാടി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama