go

ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം തുടങ്ങി

kasargod-ulsavam-rally
ക്ലായിക്കോട് കൊട്ടാരം ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര.
SHARE

പരപ്പ∙ ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട ഉത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ഗണപതി ഹോമം,വിവിധ പൂജാകർമ്മങ്ങൾഎന്നിവയ്ക്ക് ശേഷം   മുണ്ട്യാനം വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച കലവറ   നിറയ്ക്കൽ ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. അന്നദാനം. തെയ്യം തുടങ്ങൽ. തിരുവാതിര,വനിത കോൽക്കളി  കോലച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം ,ഗാനമേള എന്നിവ നടന്നു.

ഇന്ന് പുലർച്ചെ കോലച്ചൻ തെയ്യം പുറപ്പാട്,.രാത്രി 8 മുതൽ തിരുവാതിര, വിവിധതെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്,ബീരൻ തെയ്യത്തിന്റെ വരവ് നൃത്ത നൃത്ത്യങ്ങൾ. നാളെ രാവിലെ 11 മുതൽ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്,  തുലാഭാരം. വൈകിട്ട് 6.30ന് വിഷ്ണുമൂർത്തിയുടെ ക്ഷേത്ര പ്രദക്ഷിണം, പാടിപിരിയലൽ, തിരുമുടിതാഴൽ, വിളക്കിലരിയിടൽ ചടങ്ങുകളോടെ സമാപനം. 14ന് vരാവിലെ 10ന് കരിയടിക്കൽ, ശുദ്ധികലശംചടകങ്ങുകളും നടക്കും

ദുർഗാ പരമേശ്വരി ക്ഷേത്രത്തിലേക്ക്  അപൂർവമായ ആൽവിളക്ക് 

നീലേശ്വരം ∙ പടന്നക്കാട് കുറുന്തൂർ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലേക്ക്  അപൂർവമായ ആൽവിളക്ക് ഒരുങ്ങി. പടിഞ്ഞാറ്റംകൊഴുവലിലെ തോട്ടിനക്കര ദാമോദരനാണ് 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ആൽവിളക്ക് നിർമിച്ചത്. ആദ്യത്തേത് മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്കായിരുന്നു. പുതിയ വിളക്കിന് പീഠം ഉൾപ്പെടെ പതിനൊന്നര അംഗുലം ഉയരവും 4 തട്ടുകളുമുണ്ട്. ആദ്യ തട്ടിൽ 12 ശാഖകളിൽ 12 വിളക്കുകളും ഓരോ വിളക്കിലും തൂക്കു വിളക്കുകളും രണ്ടാമത്തേതിൽ 10 ശാഖകളിൽ 10 വിളക്കുകളുമുണ്ട്. 

kasargod-damaodaran
ആൽവിളക്കിന്റെ അവസാന മിനുക്കു പണികളിലേർപ്പെട്ടിരിക്കുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ തോട്ടിനക്കര ദാമോദരൻ.

മൂന്നാമത്തേതിൽ 3 ശാഖയിൽ 6 വിളക്കുകളാണുള്ളത്. മധ്യത്തിൽ ഉയരത്തിൽ വലിയൊരു വിളക്കും ഉൾപ്പെടെ 41 വിളക്കുകളുമാണുള്ളത്. ആലിൻ തണൽ തേടിയെത്തുന്ന പക്ഷിമൃഗാദികളെയും അതിവിദഗ്ധമായി വിളക്കിൽ വാർത്തെടുത്തിട്ടുണ്ട്. 3 മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് വിളക്കു നിർമിച്ചത്. 146 കിലോ തൂക്കമുണ്ട്. ശിൽപിയായിരുന്ന പിതാവ് ടി.കേളപ്പനിൽ നിന്നാണ് ഇദ്ദേഹം ശിൽപ പാഠങ്ങൾ പഠിച്ചത്. നൂറു കണക്കിനു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളും പ്രഭാവലയങ്ങൾ, വിളക്കുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. വിളക്ക് ഇന്നു ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ സമർപ്പിക്കും.

പ്രതിഷ്ഠയും കളിയാട്ട ഉൽസവവും 14 മുതൽ

പെരിയ∙ ആയമ്പാറ ചെക്കിപ്പള്ളം കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാകർമവും കളിയാട്ട ഉൽസവവും 14, 15, 16 തീയതികളിൽ നടക്കും.. 13ന് കുറ്റിപൂജ, 14 ന് 6ന് സ്ഥലശുദ്ധി. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 11ന് ആയമ്പാറ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ നിന്നു കലവറ ഘോഷയാത്ര എന്നിവയുണ്ടാകും.15 ന് രാവിലെ 6.55 നും 8.31നും മധ്യേ ദേവ പ്രതിഷ്ഠാ ചടങ്ങ് നടക്കും.

വൈകിട്ട് 6ന് തെയ്യം കൂടൽ, ഗുരു കാർന്നോൻ അരങ്ങേറ്റം.തുടർന്ന് കരിഞ്ചാമുണ്ഡിയമ്മ, വിഷ്ണമൂർത്തി തെയ്യങ്ങളുടെ തോറ്റം,കുപ്പ പഞ്ചുരുളി തെയ്യം പുറപ്പാട്. 16ന് രാവിലെ 6.30ന് കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട്. തുടർന്ന് കാപ്പാളത്തിയമ്മ, കുറത്തിയമ്മ, വിഷ്ണമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും. 1ന് അന്നദാനം. 2.30ന് ഗുളികൻ തെയ്യത്തിന്റെ പുറപ്പാട് തുടർന്ന് വിളക്കിലരിയോടു കൂടി കളിയാട്ട ഉൽസവം സമാപിക്കും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama