go

യുവതിയെ വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവം: ദമ്പതികൾ അറസ്റ്റിൽ

Blood Political Murder
അറസ്റ്റിലായ ജോണസ‌് ജൂലിൻ സാംസൺ), ഭാര്യ വിക‌്ടോറിയ മത്തായിസ‌്, കൊല്ലപ്പെട്ട ശ്രീമതി ഷെട്ടി
SHARE

മംഗളൂരു ∙ യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങലിൽ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. മംഗളൂരു വലൻഷ്യ സൂതർപേട്ടിൽ താമസിക്കുന്ന അത്താവർ സ്വദേശി ജോണസ‌് ജൂലിൻ സാംസൺ(36), ഭാര്യ വിക‌്ടോറിയ മത്തായിസ‌്(46) എന്നിവരെയാണ‌് അറസ്റ്റു ചെയ്തത്. പൊലീസ് തന്നെ തിരിച്ചറിഞ്ഞെന്നു മനസിലായതോടെ കഴുത്തിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ജോണസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രി വിടുന്നതോടെ ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. അത്താവറിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ മങ്കിസ്റ്റാൻഡ് അമർ ആൽവാ റോഡിൽ താമസിക്കുന്ന പൊളാളി മൊഗരു സ്വദേശിനി ശ്രീമതി ഷെട്ടി(35)യാണു ശനിയാഴ്ച കൊല്ലപ്പെട്ടത്. പ്രതി ജോണസ‌് നന്ദിഗുഡ്ഡെയിൽ ഫാസ‌്റ്റ‌് ഫുഡ‌് കട നടത്തിയിരുന്നു. നഷ‌്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട നടത്താനായി  ശ്രീമതിയിൽ നിന്ന‌് ജോണസ‌് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ഇതിൽ അറുപതിനായിരം രൂപ തിരികെ നൽകാൻ ബാക്കിയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ജോണസ‌് ഇതു നൽകിയില്ല. ശനിയാഴ‌്ച രാവിലെ പണം തിരികെ ആവശ്യപ്പെട്ട് ജോണസിന്റെ വീട്ടിലെത്തിയ ശ്രീമതിയെ ജോണസ‌് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹം മൂന്ന‌് കഷണങ്ങളാക്കി. 

തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയിൽ ദേശീയപാതയോരത്തും കുറച്ച് ഭാഗങ്ങൾ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു.കാൽപ്പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച് സ്കൂട്ടർ നാഗൂരിയിൽ ഉപേക്ഷിച്ചു. ഇതും കഴിഞ്ഞ ദിവസം കണ്ടെത്തിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ‌് ശരീര ഭാഗങ്ങൽ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന‌് പൊലീസ് കമ്മിഷണർ സന്ദീപ‌് പാട്ടീൽ പറഞ്ഞു. 

ശ്രീമതി അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച സ‌്കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ‌് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാൻ സഹായിച്ച രാജു എന്നയാളെയും പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും  ജോണസ‌് പ്രതിയാണ്. ശ്രീമതിയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണമാണ‌് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. മുപ്പതംഗങ്ങൾ അടങ്ങിയ മൂന്ന‌് പൊലീസ‌് സംഘങ്ങളാണ‌് അന്വേഷണം നടത്തിയത‌്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama