go

പട്ടറെ തുരുത്തിയിലെ ഏക കുടുംബത്തെ മാറ്റി

Kasargod News
അതിശക്തമായ മഴയെത്തുടർന്നു ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതോടെ കാസർകോട് പട്ടറെ തുരുത്തിൽ അകപ്പെട്ടുപോയ വയോധിക കുടുംബത്തെ മത്സ്യബന്ധന തൊഴിലാളികളെത്തി രക്ഷപെടുത്തുന്നു.
SHARE

കാസർകോട് ∙ അതിശക്തമായ ഒഴുക്കോടെ കരകവിഞ്ഞ ചന്ദ്രഗിരിപ്പുഴയിലെ തുരുത്തിൽ താമസിക്കുന്ന വയോധിക കുടുംബത്തെ മാറ്റി പാർപ്പിച്ചു. പട്ടറെ തുരുത്തി എന്നറിയപ്പെടുന്ന തുരുത്തിൽ പരേതനായ സുബ്രഹ്മണ്യ ഭട്ടിന്റെ ഭാര്യ പാർവതി അമ്മ (80), മക്കൾ കൃഷ്ണ പ്രസാദ് (45),സുനിൽ ഗണേഷ് (40), ജോലിക്കാരൻ ലിയോ ഡിസൂസ (55) എന്നിവരെയാണ് റവന്യു, ഫിഷറീസ് അധികൃതരുടെ സഹായത്തോടെ ബോട്ടിൽ കരയ്ക്ക് എത്തിച്ചത്. 25 ഏക്കറോളം വ്യാപിച്ചു കിടക്കുന്നതാണ് പട്ടറെ തുരുത്തി.

സുബ്രഹ്മണ്യ ഭട്ടിന്റെ പിതാവ് പരേതനായ കൃഷ്ണ ഭട്ട് 1924 ലാണ് ഇവിടെ വീട് പണിതു താമസം തുടങ്ങിയത്. മറുകരയെത്താൻ തോണിയാണ് ആശ്രയം. തുരുത്തിനു സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും അനുമതി കിട്ടിയതുമില്ല. നഗരസഭ മുൻ ചെയർമാൻ എസ്.ജെ. പ്രസാദിന്റെ തറവാട് വീടാണ് ഇത്. ചന്ദ്രഗിരിപ്പുഴയോരത്തെ അണംകൂർ, തുരുത്തി ,ബെദിര പ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama