go

കുന്നുംകൈ ടൗണിൽ കുന്ന് ഇടിഞ്ഞു; അതീവ ജാഗ്രത

Kasargod News
കാറ്റിൽ കുന്നുംകൈ ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന നിലയിൽ.
SHARE

വെള്ളരിക്കുണ്ട് ∙ മലയോരത്ത് കറ്റിലും മഴയിലും കനത്ത നാശം. കുന്നുംകൈ ടൗണിൽ റോഡരികിലെ കുന്ന് ഇടിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായും തടസപെട്ടു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. മണ്ണിടിയുന്നതിനു തൊട്ട് മുൻപാണ് ഇതുവഴി നിറയെ യാത്രക്കാരുമായി കെഎസ്ആർടി ബസ് കടന്നു പോയത്. 40 മീറ്റർ ഉയരമുള്ള കുന്നാണ് റോഡിലേക്ക് അമർന്നത്. കഴിഞ്ഞ വർഷം ഇതേസ്ഥലത്തു മണ്ണിടിഞ്ഞ ശേഷം പുതുതായി നിർമിച്ച ഹൈമാസ്റ്റ് വിളക്കും 4 വൈദ്യുതി തൂണുകളും മണ്ണിനടിയിലായി.  റോഡ് വികസനത്തിനു വേണ്ടി അശാസ്ത്രീയമായി കുന്നിടിച്ചതാണു മണ്ണിടിച്ചലിനു കാരണം.  കുന്നിന്റെ ഒരുഭാഗം ഏതു നിമിഷവും വീണ്ടും ഇടിയാവുന്ന നിലയിലാണിപ്പോൾ. അതീവ ജാഗ്രത പാലിക്കാൻ അധിക‍ൃതർ നിർദേശം നൽകി. തഹസിൽദാർ കെ.കുഞ്ഞിക്കണ്ണൻ, ഡപ്യൂട്ടി തഹസിൽദാർ എം.രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തു തുടങ്ങി. 

വരക്കാട് എളേരിത്തട്ട് പറമ്പ റോഡിലും ഭീമനടി വെള്ളരിക്കുണ്ട് ഒടയംചാൽ മേജർ ജില്ലാറോഡിൽ പിലാച്ചിക്കരയിലും മണ്ണിടിഞ്ഞ് ഗതാഗത തടസം നേരിട്ടുമുണ്ടത്തടം കരിങ്കൽ ക്വാറിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസം നേരിട്ടു. വരക്കാട് വയലാമണ്ണിൽ ചാണ്ടിയുടെ വീടിനോടു ചേർന്ന മൺതിട്ടയിടിഞ്ഞ് വീടിന്റെ പകുതിയോളം മണ്ണിനടിയിലായി. തോടുകളും പുഴകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി.  ഭീമനടി നൻമ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടം ഒന്നാം നില പൂർണമായും വെള്ളത്തിലായി. വെസ്റ്റ് എളേരി പഞ്ചായത്തിലെ 7 കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ മാറ്റി പാർപ്പിച്ചു.ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന ബളാൽ പഞ്ചായത്തിലെ കോന്നക്കാട്, മഞ്ചുച്ചാൽ, പ്രദേശങ്ങളിലെ 10 കുടുംബങ്ങളെ മാലോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് ഒരുക്കിയ ദുരിതാശ്വാസ ക്യാപിലേക്കു മാറ്റി. കൂടുതൽ കുടുംബങ്ങളെ ക്യാംപിലേക്കു മാറ്റാനുള്ള ശ്രമം തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama