go

മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താളം തെറ്റി

Kasargod News
മംഗളൂരു–ബെംഗളൂരു പാതയിൽ സുബ്രഹ്മണ്യക്കും സകലേശ്പുരക്കും ഇടയിൽ പാളത്തിൽ മണ്ണിടിഞ്ഞ ഭാഗത്തെ പുനർനിർമാണ പ്രവൃത്തി മൈസൂരു ഡിവിഷണൽ റെയിൽവേ മാനേജർ അപർണ ഗാർഗിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
SHARE

മംഗളൂരു∙ കനത്ത മഴയെത്തുടർന്നു മംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതം താളം തെറ്റി.  മംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ എക്‌സ്പ്രസ് ട്രെയിനുകളും കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറും സർവീസ് നിർത്തി.രാവിലെ 5.10നുള്ള കോഴിക്കോട് പാസഞ്ചർ, വൈകിട്ട് 4.30നുള്ള കണ്ണൂർ പാസഞ്ചർ എന്നിവ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ മംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട്. എന്നാൽ, സമയക്രമം അറിയാത്തതിനാൽ യാത്രക്കാർക്ക് ഇവ വേണ്ട വിധത്തിൽ പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.

ബെംഗളൂരു റൂട്ടിൽ സർവീസ് ഇല്ല

കനത്ത മഴയിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ മംഗളൂരു– ബെംഗളൂരു റൂട്ടിൽ 23 വരെ ട്രെയിൻ സർവീസുകൾ നിർത്തി വച്ചു. സുബ്രഹ്മണ്യ റോഡ്, സകലേശ്പുര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 30 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഒരു സ്ഥലത്തെ മണ്ണ് നീക്കുമ്പോഴേക്ക് അടുത്ത സ്ഥലത്ത് മണ്ണ് ഇടിയുന്ന സ്ഥിതിയാണ്. കഴിഞ്ഞ വർഷവും ഇതേ സമയം സമാനമായ രീതിയിൽ മണ്ണിടിഞ്ഞ് ഒരു മാസത്തോളം ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. നിലവിൽ ബെംഗളൂരുവിനും ഹാസനും ഇടയിൽ മാത്രമാണ് ഈ പാതയിൽ ട്രെയിൻ സർവീസ് നടത്തുന്നത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama