go

നീലേശ്വരം പാലം; യാത്രാദുരിതത്തിന് അറുതിയില്ല

kasargod-ksrtc
ദേശീയപാതയിൽ നീലേശ്വരം പാലത്തിനു സമീപത്തെ ഗതാഗതക്കുരുക്ക്.
SHARE

നീലേശ്വരം ∙ ദേശീയപാതയിൽ നീലേശ്വരം പാലത്തിലൂടെയുള്ള യാത്രാദുരിതത്തിന് അറുതിയില്ല. കഴിഞ്ഞ 2 ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇത് ഒന്നുകൂടി ഇരട്ടിച്ചു. നീലേശ്വരം പാലത്തിൽ നിന്നു മാർക്കറ്റ് ജംക്‌ഷനിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മാസങ്ങൾക്കു മുൻപു റോഡ് താഴ്ന്നത് യഥാസമയം പരിഹരിക്കാത്തതിനാലാണ് ഈ ദുരിതമുണ്ടായത്. മഴ കനക്കുന്നതിനു മുൻപ് കണ്ണിൽ പൊടിയിടാനായി ചെറിയൊരു അറ്റകുറ്റപ്പണി നടത്തിയെങ്കിലും അത് ദുരിതം ഇരട്ടിപ്പിച്ചു. 

കുഴിയടയ്ക്കാൻ ഇട്ട മിശ്രിതത്തിലെ കരിങ്കൽ ചീളുകൾ റോഡിൽ ചിതറിയതോടെ ഇതുവഴിയുള്ള വാഹന നീക്കം മെല്ലെയായി. തിരക്കേറിയ രാവിലെയും വൈകിട്ടും പടന്നക്കാട് മേൽപ്പാലമിറങ്ങുന്ന വാഹനങ്ങൾ നീലേശ്വരം പാലം കടക്കാൻ 20 മിനിറ്റ് വരെയെടുത്ത ദിവസങ്ങളുണ്ട്. ദിവസങ്ങൾക്കു മുൻപു ചേർന്ന ജില്ലാ വികസന സമിതി യോഗം ദേശീയപാതയുടെ അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ടെങ്കിലും ഇനി മഴ കഴിയാതെ പണി തുടങ്ങാനാകില്ലെന്ന സ്ഥിതിയിൽ ഇതുവഴി ദുരിതയാത്ര തുടരുകയാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama