go

പ്രളയക്കെടുതിയിൽ ശുദ്ധജലം തേടി ആശുപത്രി

SHARE

കാസർകോട്∙ പ്രളയത്തിൽ നിന്നു നാട് രക്ഷതേടുമ്പോൾ കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ ശുദ്ധജലത്തിനാണു മുറവിളി. ജല വിതരണം മുടങ്ങിയതിനാൽ ഇവിടെ കിടത്തിചികിത്സയിൽ രോഗികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

ജില്ലാ ആസ്ഥാനത്ത് 30 കിടക്കകൾ ഉള്ളതാണ് ആശുപത്രി. 15 കിടപ്പു രോഗികളാണ്  ഇപ്പോൾ ചികിത്സയിൽ. ഇനി രോഗികളെ  അഡ്മിറ്റ് ചെയ്യരുതെന്ന്  ഡിഎംഒ നിർദേശം നൽകി. പരിധി കവിഞ്ഞു ഇരുമ്പിന്റെ അംശം കൂടിയതും കോളിഫോം ബാക്ടീരിയ ഉള്ളതും കാരണം ആശുപത്രിയിലെ കുഴ‍ൽക്കിണർ വെള്ളം ഉപയോഗം കഴിഞ്ഞയാഴ്ച മുതൽ നിരോധിച്ചിരുന്നു. ഇതിനു പുറമേ ആണ് പയസ്വനിപ്പുഴ ബാവിക്കരയിൽ നിന്നുള്ള ജലഅതോറിറ്റി വിതരണ ലൈനിലെ വെള്ളം വിതരണം മുടങ്ങിയത്. 

തുടർച്ചയായി 5 ദിവസവും ഈ വെള്ളം കിട്ടിയില്ല. കഴിഞ്ഞ ദിവസം 1500 രൂപ നൽകിയാണ് 3000 ലീറ്റർ വെള്ളം  പുറമേ നിന്നു ലോറിയിൽ എത്തിച്ചത്. 32 വർഷം പഴക്കമുള്ളതാണ് ആശുപത്രിയിലെ കുഴൽക്കിണർ. ഇതിലെ മഞ്ഞ നിറമെന്നു തോന്നിപ്പിക്കുന്ന വെള്ളം ഉപയോഗിച്ചു കഴുകിയ പാത്രത്തിലും കൈയിലും കറുപ്പു നിറം കണ്ടപ്പോഴാണ് വെള്ളം ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്കു അയച്ചത്. പരിശോധനയിൽ ഒരു തരത്തിലും ഇത് ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. സെപ്റ്റിക് ടാങ്കിനു സമീപത്താണ് കുഴൽക്കിണർ. 

വെള്ളം കിട്ടാതെ രോഗികൾക്കു ചികിത്സ നൽകാൻ കഴിയാതായാ‍ൽ ആശുപത്രി വാർഡുകൾ അടച്ചിടേണ്ട സ്ഥിതിയിലാകും. കാസർകോട്, മഞ്ചേശ്വരം, ഹൊസ്ദുർഗ് താലൂക്കുകളിലെയും ദക്ഷിണ കർണാടകയിലെ വരെ രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതരും ഭൂരിഭാഗവും ആശ്രയിക്കുന്നത് ഇവിടെയാണ്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama