go

കെഎസ്ടിപി റോഡരികിലെ കുന്നിൽ വിള്ളൽ

kasargod-jcb
കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡരികിലെ മൺതിട്ടയിൽ വിള്ളൽ ഉണ്ടായ ഭാഗത്തെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ രാത്രിയിൽ ആരംഭിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

കാസർകോട്∙ കാഞ്ഞങ്ങാട്– കാസർകോട് കെഎസ്ടിപി തീരദേശ പാതയിലെ പുലിക്കുന്നിലെ കുന്നിൽ വിള്ളൽ. പാതയോടു ചേർന്നുള്ള ഭിത്തിയിൽ നിന്നു 6 മുതൽ 8 മീറ്റർ വ്യാപ്തിയിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ പുലിക്കുന്ന് പഴയ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. റോഡിന്റെ ഇരുഭാഗങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

കരിങ്കൽ ഭിത്തിയുടെ മുകളിലുള്ള മൺതിട്ടയിലാണ് വിള്ളൽ കണ്ടെത്തിയിട്ടുള്ളത്. 5 മീറ്ററിലേറെ നീളമാണ് വിള്ളലിനുള്ളത്. കെഎസ്ടിപി പാതയിൽ നിന്നു 60 അടിയോളം ഉയരത്തിലുള്ള ഭിത്തിയിൽ പകുതിയിലേറെ സ്ഥലത്ത് കരിങ്കൽ കെട്ടിയിരുന്നത്. 

ഇന്നലെ രാവിലെയാണ് കുന്നിലെ വിള്ളൽ രൂപപ്പെട്ടത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. എഡിഎം എൻ.ദേവീദാസിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും പൊതുമരാമത്ത് (കെഎസ്പിടി) പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടർന്നാണ് പുലിക്കുന്ന് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. അസി.എൻജിനീയർ കെ.മധു, കൺസൾട്ടന്റ് എൻജിനീയർ കെ.അജിത്കുമാർ, ആർഡിഎഫ് സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫിസർ പി.പി.വേണുഗോപാലൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വിള്ളലുണ്ടായ ഭാഗത്ത് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തി തുടങ്ങി.

ഇന്നലെ ശക്തമായ മഴയില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിള്ളലിലെ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. മഴ ശക്തമായാൽ കുന്നിടിയാൻ സാധ്യതയേറെയാണ്. ചന്ദ്രഗിരിപ്പാലത്തിലൂടെ ദിവസേന ആയിരത്തിലേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama