go

വെള്ളമിറങ്ങി തുടങ്ങി; വീടുകളിലേക്ക് മടങ്ങാനൊരുങ്ങി ജനം

kasargod-camp
കാടങ്ങോട് ഗവ. ഫിഷറീസ് വൊക്കേഷനൽ എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപി അംഗങ്ങളോട് ക്ഷേമാന്വേഷണം നടത്തുന്നു. ചിത്രം: മനോരമ
SHARE

ചെറുവത്തൂർ ∙ ദുരിത മഴ നാശം വിതച്ച ചെറുവത്തൂരിന്റ തീരദേശങ്ങൾക്ക് ആശ്വാസമായി ഇന്നലെ രാവിലെ മുതൽ വെള്ളമിറങ്ങി തുടങ്ങി. മയിച്ച, കുറ്റിവയൽ, മീൻ കടവ്, കാരിയിൽ, പതിക്കാൽ, കിഴക്കേമുറി, എരിഞ്ഞിക്കീൽ, അച്ചാംതുരുത്തി, ഓർക്കുളം, വപ്പിലമാട്, വഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ശക്തമായ മഴ മൂലം കാര്യങ്കോട് പുഴ കര കവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയത്. 

ഇതോടെ ഇവിടെയുള്ള 1000 ത്തോളം ആളുകൾ ഇപ്പോൾ കാടങ്കോട്, മയിച്ച തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാംപിലാണ്. ഇവരെ നാളെ മുതൽ സ്വന്തം വീടുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.വെള്ളം കയറിയതിനെ തുടർന്ന്‌ വീടൊഴിഞ്ഞവർക്ക് കാടങ്കോട് ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പള്ളി മദ്രസ, മയിച്ച എഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപ് ഒരുക്കിയത്.

ഇവർക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ, വസ്ത്രങ്ങൾ, പായ, പുതപ്പ് എന്നിവ വിവിധ സംഘടനകൾ എത്തിച്ചു. വെള്ളത്തിൽ അകപ്പെട്ടവരെ പാതിരാത്രിയിലും ദുരിതാശ്വാസ ക്യാംപിൽ എത്തിക്കാനും  ഭക്ഷണം തയാറാക്കി നൽകാനും സന്നദ്ധ സംഘടനകൾ ഒപ്പമുണ്ടായിരുന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama