go

ഉറക്കംകെടുത്തി മലമുകളിലെ കൂറ്റൻ പാറക്കൂട്ടം

kasargod-m
അപകട ഭീഷണി ഉയർത്തുന്ന അത്തിയടുക്കം തീയ്യത്തിച്ചാൽ മലയിലെ പാറക്കൂട്ടങ്ങൾ ഡപ്യൂട്ടി കലക്ടർ കെ.രവികുമാറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ
SHARE

വെള്ളരിക്കുണ്ട്∙ മലമുകളിലെ പടുകൂറ്റൻ പാറകൂട്ടങ്ങൾ ബളാൽ പഞ്ചായത്തിലെ അത്തിയടുക്കം തീയ്യത്തിച്ചാൽ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കനത്ത മഴയെ തുടർന്ന് അടിമണ്ണ് ഇളകി ഏത് നിമിഷവും ഉരുണ്ട് വീഴാവുന്ന അവസ്ഥയിലാണ് പാറകൾ. മലയുടെ അടിവാരത്ത് അടുത്തടുത്തായി 35 കുടുംബങ്ങളാണ് ഉൾഭയത്തോടെ കഴിയുന്നത്.

കുത്തനെയുള്ള മലമുകളിൽ നിന്നും കല്ല് ഇളകിയാൽ മുഴുവൻ വീടുകളും തകരും. കഴിഞ്ഞ വർഷം 2 തവണ പാറ ഇളകി വീണ് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.  ഇക്കാരണത്താൽ 3 കുടുംബങ്ങൾ നിസ്സാര വിലയ്ക്ക് സ്ഥലം വിറ്റ് പോയി. ഈ വർഷം 15 കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധു വീടുകളിൽ അഭയം തേടി. 2 കുടുംബം മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് ഉള്ളത്.

മലമുകളിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള  പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കി. ക്വാറിക്കെതിരെ സമരസമിതി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. അപകട ഭീഷണിയുയർത്തുന്ന പാറകൂട്ടങ്ങൾ ഡപ്യൂട്ടി കലക്ടർ കെ.രവി കുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് അധികൃതർ സന്ദർശിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama