go

പോത്ത് വിരണ്ടോടി; പരിഭ്രാന്തിയിലാഴ്ത്തി പരാക്രമം

മൊഗ്രാൽപുത്തൂരിൽ മജലിൽ നിന്നു വിരണ്ടോടിയ പോത്തിനെ പിടികൂടി വാഹനത്തിൽ കയറ്റുന്നു.
മൊഗ്രാൽപുത്തൂരിൽ മജലിൽ നിന്നു വിരണ്ടോടിയ പോത്തിനെ പിടികൂടി വാഹനത്തിൽ കയറ്റുന്നു.
SHARE

കാസർകോട് ∙ അറവുശാലയിൽ നിന്നു വിരണ്ടോടിയ പോത്തിന്റെ പരാക്രമം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഓട്ടോറിക്ഷയും സ്കൂട്ടറും തകർത്ത പോത്തിനെ നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ചേർന്നു പിടിച്ചു കെട്ടി. മൊഗ്രാൽപുത്തൂർ മജലിലെ അറവുശാലയിൽ നിന്നാണു പോത്ത് വിരണ്ടോടിയത്. ഇന്നലെ 11 മണിയോടെ കു‍ഡ്‍ലൂ ചൂരിയിലാണു പോത്തിന്റെ അതിക്രമം അരങ്ങേറിയത്.

പോത്ത്‌ കുത്തി മറിച്ചിട്ട ഒട്ടോയുടെ ചില്ലു തകർന്നുവെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രക്കാരനു ചെറിയ പരുക്കുണ്ട്.ചൗക്കി, പുതിയ ബസ് സ്റ്റാൻഡ്, ചൂരി എന്നിവിടങ്ങളിലൂടെ ഓടിയ പോത്ത് മീപ്പുഗിരിയിലെ ഒരു വീട്ടുപറമ്പിലേക്ക്‌ ഓടികയറിയപ്പോൾ നാട്ടുകാർ ഗേറ്റ്‌ അടച്ചിട്ടു. തുടർന്ന് അഗ്നിശമന സേനയും പൊലീസുമെത്തി കുടുക്കിട്ടാണു പിടിച്ചു കെട്ടിയത്‌. പിന്നീട് ഉടമസ്ഥർക്കു വിട്ടുകൊടുത്തു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama