go

സൈക്കിളോടിക്കാൻ തൃക്കരിപ്പൂരിൽ നിന്നു പാരിസിലേക്ക്; ആര്യയും ഇംതിയാസും

ഇംതിയാസ് അഹമ്മദും സിനിമാ നടൻ ആര്യയും.
ഇംതിയാസ് അഹമ്മദും സിനിമാ നടൻ ആര്യയും.
SHARE

തൃക്കരിപ്പൂർ∙ ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ 18 മുതൽ രാജ്യാന്തര സൈക്ലിങ് മാരത്തണിൽ തൃക്കരിപ്പൂരിന് അഭിമാനമായി രണ്ടു പേരാണു ട്രാക്കിലിറങ്ങുക. തമിഴ് സിനിമാതാരം ആര്യ (ജംഷി), എൻ.കെ.പി.ഇംതിയാസ് അഹമ്മദ് എന്നീ തൃക്കരിപ്പൂർ സ്വദേശികളാണു സൈക്ലിങ് മൽസരത്തിനുണ്ടാവുക. 4 വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ് രാജ്യാന്തര സൈക്ലിങ് മാരത്തൺ.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ആറായിരത്തിൽപരം പേരാണ് മാരത്തണിൽ പങ്കെടുക്കുന്നത്.1200 കിലോമീറ്റർ 90 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. കഴിഞ്ഞ 2 സീസണുകളിലായി യഥാക്രമം 1000, 1200 കി.മീറ്റർ ദൂരം സൈക്കിൾ ചവിട്ടിയ ഇംതിയാസിനു ഓഡക്സ് പേർഷ്യൻ ക്ലബ് നടത്തുന്ന രാജ്യാന്തര മൽസരത്തിലേക്കുള്ള പ്രവേശനം ലഭിച്ചിരുന്നു.തമിഴ് സിനിമയിൽ തിരക്കേറി നിൽക്കുമ്പോഴും സൈക്കിളിങ് പരിശീലനം മുടക്കം വരാതെ നടത്തുന്ന ആര്യ 2 തവണ 1000 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ലണ്ടർ–എഡ്ബർഗ്–ലണ്ടൻ മാരത്തണിൽ ആര്യ പങ്കെടുത്തിരുന്നു. ഫുട്ബോളിൽ ദേശീയ തലത്തിൽ കീർത്തി നേടിയ തൃക്കരിപ്പൂരിൽ നിന്നു രാജ്യാന്തര സൈക്ലിങ് മാരത്തണിലേക്കും താരങ്ങൾ എത്തുമ്പോൾ കായിക രംഗത്ത് രാജ്യാന്തര പ്രശസ്തി കൈവരിക്കുകയാണ്. തൃക്കരിപ്പൂർ മെട്ടമ്മലിലെ സി.ഉമ്മറിന്റെ മകനാണ് നാട്ടുകാരുടെ ജംഷിയെന്ന ആര്യ. നീലംബത്തെ പി.പി.അഹമ്മദിന്റെയും എൻ.കെ.പി.ഖദീജയുടെയും മകനാണ് ഇംതിയാസ് അഹമ്മദ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama