go

വീണ്ടെടുപ്പിനായ് നാടിന്റെ ഒരുക്കം

വെള്ളരിക്കുണ്ട് ഭീമനടിയിൽ മഴയിൽ തകർന്ന മൺഭിത്തി കെട്ടി സുരക്ഷിതമാക്കുന്നു
വെള്ളരിക്കുണ്ട് ഭീമനടിയിൽ മഴയിൽ തകർന്ന മൺഭിത്തി കെട്ടി സുരക്ഷിതമാക്കുന്നു
SHARE

കാസർകോട്  ∙ തകർന്ന മതിൽ വീണ്ടും കെട്ടിപ്പൊക്കുന്നവർ, വീട്ടിലേക്കുള്ള വഴി മണ്ണിട്ട് നേരെയാക്കുന്നവർ, ക്യാംപിൽ നിന്നു വീട്ടിലേക്ക് തിരികെയെത്തി സാധനങ്ങൾ ഒരുക്കിവെക്കുന്നവർ...പ്രതീക്ഷയുടെ പുതിയ തുടക്കത്തിലേക്കാണ് ജില്ല ഇന്നലെ ഉണർന്നത്. പക്ഷേ വൈകിട്ടും മഴ തുടർന്നതിനാൽ പുതു ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് ഇന്നലെ വേഗംകുറഞ്ഞു.

മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട കുന്നുംകൈയിൽ ഒരുവശത്തെ മണ്ണ് നീക്കി ഗതാഗതം  ഭാഗികമായി ആരംഭിച്ചപ്പോൾ
മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട കുന്നുംകൈയിൽ ഒരുവശത്തെ മണ്ണ് നീക്കി ഗതാഗതം ഭാഗികമായി ആരംഭിച്ചപ്പോൾ

മലവെള്ളം കുതിച്ചെത്തിയപ്പോൾ വെള്ളത്തിലായ ചിറ്റാരിക്കാൽ ആയന്നൂർ ശിവക്ഷേത്രത്തിനു സമീപത്തെ തെക്കുംപുറത്ത് ജയമോളുടെ വീട് നാട്ടുകാരുടെ സഹായത്തോടെയാണ് ശുചീകരിച്ചത്. ശിവക്ഷേത്രം ഓഡിറ്റോറിയത്തിലെ ക്യാംപിൽ സൂക്ഷിച്ച സാധനങ്ങളെല്ലാം ഇന്നലെ മുതൽ ഇവിടേക്ക് തിരികെയെത്തിച്ചു. മഴയിൽ ഒട്ടേറെ വീട്ടുസാധനങ്ങളും നശിച്ചിരുന്നു. വീടുതകർന്നവർക്കും വെള്ളംകയറി നശിച്ചവർക്കും സഹായങ്ങളുമായി നാട്ടുകാരെല്ലാം രംഗത്തുണ്ട്. 

ഭിത്തിയുടെ പകുതിയോളം വെള്ളംകയറിയതിനെത്തുടർന്ന് ദുരിതാശ്വാസക്യാംപിലേക്ക് മാറിയ  ആയന്നൂർ തെക്കുംപുറത്ത് ജയമോളും മകനും വീട്ടിൽ തിരികെയെത്തി സാധനങ്ങൾ അടുക്കിവെക്കുന്നു. ചിത്രങ്ങൾ: ജിബിൻ ചെമ്പോല ∙ മനോരമ
ഭിത്തിയുടെ പകുതിയോളം വെള്ളംകയറിയതിനെത്തുടർന്ന് ദുരിതാശ്വാസക്യാംപിലേക്ക് മാറിയ ആയന്നൂർ തെക്കുംപുറത്ത് ജയമോളും മകനും വീട്ടിൽ തിരികെയെത്തി സാധനങ്ങൾ അടുക്കിവെക്കുന്നു. ചിത്രങ്ങൾ: ജിബിൻ ചെമ്പോല ∙ മനോരമ

യൂത്ത്  ക്ലബ്ബുകൾ  സജീവം

ജില്ലയിലെ യൂത്ത് ക്ലബുകളുടെ നേതൃത്വത്തിൽ സന്നദ്ധ സേവനം സജീവമാണ്. ദുരന്ത നിവാരണത്തിൽ മൂന്നാറിൽ പ്രത്യേക പരിശീലനം നേടിയ യുവജന കർമസേന രംഗത്തുണ്ടായിരുന്നു. . സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച സാധന സാമഗ്രികൾ എല്ലാ ദിവസവും വാഹനങ്ങളിൽ കലക്ഷൻ സെന്ററുകളിലെത്തിച്ചു.

കമ്മാടത്ത് കനത്തമഴയിൽ വെള്ളമൊലിച്ച് തകർന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കുന്ന അജീഷ്
കമ്മാടത്ത് കനത്തമഴയിൽ വെള്ളമൊലിച്ച് തകർന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കുന്ന അജീഷ്

ജില്ലയിലെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരും എസ്പിസി, എൻസിസി കെഡറ്റുകളും കലക്ഷൻ സെന്ററുകളിൽ പ്രവർത്തന സജ്ജരായിരുന്നു. ജില്ലയിലെ യൂത്ത് ക്ലബുകളുടെ യോഗം ഇന്ന് രാവിലെ 10 ന്് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

കാലിത്തീറ്റ നൽകി

കാലവർഷക്കെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നീലേശ്വരം നഗരസഭയുടെ പരിധിയിലും ചെറുവത്തൂർ, കയ്യൂർ-ചീമേനി പഞ്ചായത്തുകളിലും ഉൾപ്പെട്ട ക്ഷീരകർഷകർക്ക് ഏഴ് ക്ഷീര സഹകരണ സംഘങ്ങളിലൂടെ ക്ഷീരവികസന വകുപ്പ് മുഖേന 300 ചാക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്ഷീര മേഖലയിലെ നഷ്ടങ്ങൾ വിലയിരുത്തുന്നതിന്  ഉദ്യോഗസ്ഥർ ഭവനങ്ങൾ സന്ദർശനം നടത്തി വരുന്നു.കൂടാതെ വൈക്കോൽ, ടോട്ടൽ മിക്‌സഡ് റേഷൻ എന്നിവ രണ്ടു ദിവസത്തിനുള്ളിൽ വിതരണം നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama