go

കള്ളത്തടിവെട്ട്, ലോറി മോഷണം പോയെന്ന് കള്ളപ്പരാതി; കയ്യോടെ പിടിച്ച് പൊലീസ്

kasargod-thief
രജിലേഷ്, ലിനേഷ്.
SHARE

ഇരിട്ടി∙ കർണാടകയിൽ മരം മുറിച്ചു കടത്തുന്നതിനിടെ സ്ഥലത്തെത്തിയ വനപാലകരുടെ കയ്യിൽപ്പെടാതെ വെട്ടിച്ചു നാട്ടിലെത്തി തങ്ങളുടെ ലോറി നഷ്ടപ്പെട്ടെന്നു വ്യാജപരാതി നൽകി കബളിപ്പിച്ച 2 പേർ അറസ്റ്റിൽ. നടുവനാട് തലച്ചങ്ങാട്ടെ രജിലേഷ് (38), സുഹൃത്ത് ലിനേഷ് (32) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ ദിനേശൻ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വിരാജ്‌പേട്ടയിൽ നിന്നെത്തിയ വനപാലകർ ഇരുവരെയും കസ്റ്റഡിയിൽ കൊണ്ടുപോവുകയും ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. ഇവർ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ 5ന് വിരാജ്‌പേട്ട അമ്മത്തിയിൽ നിന്ന് മരം മുറിച്ച് കടത്തുന്നതിനിടയിൽ കർണാടക വനപാലകർ പിടികൂടാനെത്തി.

ലോറി ഉപേക്ഷിച്ച് സംഘം അവരുടെ പിടിയിൽ പെടാതെ കേരളത്തിൽ എത്തി. വനപാലകർ ലോറി കസ്റ്റഡിയിൽ എടുക്കുകയും അവിടെയുള്ള മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് 8ന് ഇരുവർ സംഘം ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഇരിട്ടി - തളിപ്പറമ്പ് റോഡിൽ തട്ടുകടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന തങ്ങളുടെ 8 ലക്ഷം രൂപ വില വരുന്ന ലോറി കളവുപോയതായി പരാതി നൽകി. 

3നാണ് ലോറി വെച്ചതെന്നും 5ന് അവിടെ തന്നെ ഉള്ളതായി തങ്ങൾ കണ്ടിരുന്നതായും 7ന് നോക്കുമ്പോൾ കാണുന്നില്ലെന്നുമായിരുന്നു ഉള്ളടക്കം.  പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ആ ദിവസങ്ങൾ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചപ്പോൾ കുടകിലാണെന്നു വ്യക്തമായി. 

thief-and-police

ഇതോടെ ചോദ്യം ചെയ്തപ്പോൾ പലകഥകൾ മാറ്റിപ്പറഞ്ഞ് കർണാടക വനംവകുപ്പുകാർ കൊണ്ടുപൊയെന്നു വ്യക്തമാക്കുകയായിരുന്നു. പിക്ക് അപ് ജീപ്പിൽ പച്ചക്കറിയെടുത്ത് മരം കയറ്റുന്ന ലോറിക്ക് സമീപമെത്തിക്കും. പിന്നിട് മരം നിറച്ച ലോറി മൂടി പച്ചക്കറി ലോഡെന്ന നിലയിൽ അതിർത്തി ചെക്ക്‌പോസ്റ്റുകൾ കടന്ന് കേരളത്തിലേക്ക് കടത്തലാണു സംഘത്തിന്റെ പണിയെന്നും പൊലീസ് വ്യക്തമാക്കി.  ഇവർക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകി കബളിപ്പിച്ചതിനുള്ള കേസും ചുമത്തി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama