go

റോഡിലേക്ക് ചെരിഞ്ഞ മരം വെട്ടി നീക്കി

തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തെ മരം വെട്ടി നീക്കുന്നു.
തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തെ മരം വെട്ടി നീക്കുന്നു.
SHARE

തൃക്കരിപ്പൂർ∙ റോഡിലേക്ക് അപകടകരമായി ചരിഞ്ഞ വൻ മരം രാവിലെ മുതൽ വൈകിട്ടു വരെ നീണ്ട പ്രയത്നത്തിൽ വെട്ടി നീക്കി. ഗതാഗതം സ്തംഭിച്ചു. വൈദ്യുത വിതരണം മുടങ്ങി.തൃക്കരിപ്പൂരിലെ 265 നമ്പർ ബീരിച്ചേരി റെയിൽവേ ഗേറ്റിനോടു ചേർന്നു നിൽക്കുന്ന തണൽ വൃക്ഷമാണ് പരിസരത്ത് ഭീതി ഉയർത്തി ചരിഞ്ഞത്. ആശങ്ക ഉയർന്നതോടെ രാവിലെ 9 നു റെയിൽവേ ഗേറ്റ് അടച്ചിട്ടു. ഗതാഗതം സ്തംഭിച്ചു.  ഇതോടെ ഇതുവഴി പയ്യന്നൂർ–തൃക്കരിപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന നാൽപതിൽ പരം ബസ്സുകളും മറ്റു വാഹനങ്ങളും ഇതര പാതകളിലൂടെ തിരിച്ചു വിട്ടു.

ഭീതി നിലനിൽക്കുന്നതിനാൽ ചന്തേര പൊലിസ് സ്ഥലത്തെത്തി. മരം അതേ പടി വെട്ടി നീക്കിയാൽ പരിസരത്തെ കെട്ടിടങ്ങൾക്ക്  കേടുപാടുകളും വൈദ്യുതി ലൈനിൽ വീണു തൂണുകൾ പാടെ പൊട്ടിത്തകരുകയും ചെയ്യുമെന്നതിനാൽ നടക്കാവിൽ നിന്നുള്ള അഗ്നിശമന സേനക്കൊപ്പം മരം മുറിയിൽ വിദഗ്ദനായ മാത്തിലെ ഉബൈദിനെയും വരുത്തി. 3 തൂണുകളിലെ വൈദ്യുത കമ്പികൾ നീക്കി. പിന്നീട് ഓരോ ശാഖകളായി വെട്ടി നീക്കി.

ഇതിനായി ക്രെയിനിന്റെ സഹായവും ഉപയോഗപ്പെടുത്തി.  8 മണിക്കൂറിലധികം നീണ്ട പ്രയത്നത്തിലാണ് മരം മുറിച്ചു തീർത്തത്. നാട്ടുകാരും സഹായികളായി. ഗേറ്റ് അടച്ചിടേണ്ടി വന്നതു മൂലം ഇതുവഴിയുള്ള യാത്രക്കാർ കഷ്ടപ്പെട്ടു. മുന്നറിയിപ്പില്ലാതിരുന്നതിനാൽ വാഹനങ്ങളും യാത്രക്കാരും രാവിലെ ഗേറ്റു വരെ വന്നു തിരിച്ചു പോകേണ്ടി വന്നു. ദിവസങ്ങൾക്കു ശേഷം തുറന്ന വിദ്യാലയത്തിൽ എത്തേണ്ടവരാണ് പ്രധാനമായും ബുദ്ധിമുട്ട് അനുഭവിച്ചത്. കനത്ത കാറ്റും മഴയുമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മരത്തെ അപകട നിലയിലാക്കിയത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama