go

കെഎസ്ടിപി പാതയിലെ വിള്ളലിനു പരിഹാരമായില്ല

കാസർകോട്–കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശപാതയോട് ചേർന്ന പുലിക്കുന്ന് കുന്നിലെ  വിള്ളൽ.  ചിത്രം: മനോരമ
കാസർകോട്–കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശപാതയോട് ചേർന്ന പുലിക്കുന്ന് കുന്നിലെ വിള്ളൽ. ചിത്രം: മനോരമ
SHARE

കാസർകോട്∙ കെഎസ്ടിപി പാതയിലെ ചന്ദ്രഗിരിപ്പാലത്തിനടുത്തെ പുലിക്കുന്ന് കുന്നിലെ  വിള്ളലിനു പരിഹാരമായില്ല.  വിള്ളലിന്റെ ഭാഗത്തെ മണ്ണ് നീക്കിയെങ്കിലും വിള്ളൽ വീണ കല്ലുകൾ നീക്കാനായില്ല.  വിള്ളലുള്ള ഭാഗം   ഇടിഞ്ഞു വീഴില്ലെന്നാണ്  അധികൃതരുടെ നിലപാട്. എന്നാൽ കാണുമ്പോൾ  ഭയാനകമാണ്. കഴി‍ഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം  ഉപയോഗിച്ചാണ്  വിള്ളലുള്ള ഭാഗത്തെ മണ്ണുകൾ നീക്കിയത്. ഇന്നു ജില്ലയിലെത്തുന്ന കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ സുചിപ്പിച്ചു.

പുലിക്കുന്ന് പഴയ റോഡിലുള്ള വാഹനം ഗതാഗതം പൂർണമായി നിരോധിക്കാനാണ് ആലോചിക്കുന്നത്.വാഹനങ്ങൾ പോകുന്ന ശക്തയിൽ വിള്ളലിലെ ഭാഗം ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയുണ്ട്. മണ്ണ് നീക്കുമ്പോൾ പാതയിൽ ഇന്നലെ അൽപം സമയം ഗതാഗതം സ്തംഭിച്ചിരുന്നു.എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കലക്ടർ ഡി.സജിത്ബാബു, ഡപ്യൂട്ടി തഹസിൽദാർ ജി.സുരേഷ്ബാബു, സി.ടി.അഹമ്മദലി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama