go

കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്നു സംശയം; യുവതിയെ കസ്റ്റഡിയിലെടുത്തു

947272598
SHARE

കാഞ്ഞങ്ങാട് ∙ കാഞ്ഞങ്ങാട് മീൻ ചന്തയ്ക്ക് സമീപം കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്നു കണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന യുവതിയെ വിശദമായ അന്വേഷണത്തിന് ഹൊസ്ദുർഗ് പൊലീസിന് കൈമാറി. ഇന്നലെ പുലര്‍ച്ചെ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിച്ച യുവതി മൊഴി മാറ്റി പറഞ്ഞതിനെ തുടർന്നു ഭർത്താവിന്റെ സാന്നിധ്യത്തിൽ ഇവരെ ചോദ്യം ചെയ്യാനായി വീണ്ടും കണ്ണൂരിലേക്ക് തിരികെ കൊണ്ടു പോയി.

കണ്ണൂരിൽ കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ നടന്ന കലഹത്തിനിടെയാണ് ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ കു‍ഞ്ഞിനെ കാഞ്ഞങ്ങാട് മീൻ ചന്തയ്ക്ക് സമീപം കൊന്നു കുഴിച്ചു മൂടിയെന്ന ആരോപണം ഒരു വിഭാഗം ഉയർത്തിയത്. തുടർന്നു കണ്ണൂർ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുർഗ് പൊലീസ് കൈമാറുകയായിരുന്നു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama