go

കഞ്ചാവ് മാഫിയയുടെ പിടിയിൽ കാഞ്ഞങ്ങാട്

kasargod news
SHARE

കാഞ്ഞങ്ങാട്∙ രാത്രി നഗരം കീഴടക്കി കഞ്ചാവ്, മണൽ മാഫിയ സംഘം വിലസുന്നു. പാതിരാത്രിയിലെ ഇവരുടെ അതിക്രമം നഗരവാസികളിൽ പരിഭ്രാന്തി പടർത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലുണ്ടായ കഞ്ചാവു മാഫിയയുടെ അതിക്രമത്തിൽ ഒട്ടേറെ പേർക്കു മർദനമേറ്റു. കാറിലെത്തിയ മാഫിയ സംഘം തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കളെ മർദിക്കുകയായിരുന്നു. തട്ടുകടക്കാരനെയും മർദിച്ചു. മാഫിയയുടെ ഭീഷണി പേടിച്ച് പരാതി നൽകാൻ പോലും തട്ടുകടക്കാരൻ തയാറായില്ല.മാരകായുധങ്ങളുമായാണ് ഇവർ നഗരത്തിലെത്തുന്നത്. പൊലീസിനെ കണ്ടാണ് ഇന്നലെ സംഘം അതിക്രമം നിർത്തി മടങ്ങിയത്.

ആഴ്ചകൾക്കു മുൻപും സമാന സംഭവം നഗരത്തിൽ നടന്നിരുന്നു. ഇതിലും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. രാത്രിയിൽ പൊലീസ് പട്രോളിങ് ഉണ്ടായിട്ടും മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം തടയാൻ പൊലീസ് കഴിയുന്നില്ല. മദ്യപരും കഞ്ചാവ്, മണൽ മാഫിയയും നഗരം കീഴടക്കുമ്പോൾ നഗരത്തിലെത്തിപ്പെടുന്നവർ ഭീതിയിലാണ്.രാവിലെ ജനങ്ങൾ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മൊത്ത വിതരണക്കാർ കഞ്ചാവ് വാഹനങ്ങളിൽ കൊണ്ടുവരും. കമ്മിഷൻ വ്യവസ്ഥയിൽ ഈ കഞ്ചാവുകൾ വിൽപനയ്ക്കായി ഏജന്റുമാർ കൊണ്ടു പോകും. നഗരത്തിന്റെ പല ഭാഗത്തും ഇത്തരം ഏജന്റുമാർ വ്യാപകമാണ്.

ചെറിയ പൊതികളിലാക്കി സൂക്ഷിക്കുന്നതിനാൽ പൊലീസ് പിടിച്ചാലും ഇവർ ഊരിപ്പോകും. കഞ്ചാവു മാഫിയയ്ക്കു പുറമേയാണ് മണൽ മാഫിയയുടെ വിളയാട്ടവും. സബ് കലക്ടറെ വരെ അക്രമിക്കാനുള്ള ധൈര്യം കാഞ്ഞങ്ങാട്ടെ മണൽ മാഫിയയ്ക്കു വന്നു കഴിഞ്ഞു. ഇവർക്കു നേരെ കർശന നടപടി സ്വീകരിക്കാൻ പോലും ബാഹ്യ സമ്മർദത്തെ തുടർന്നു പൊലീസിന് കഴിഞ്ഞിട്ടില്ല. റവന്യു വകുപ്പിൽ നിന്നും കൃത്യമായ വിവരം മണൽ മാഫിയ സംഘത്തിന് കിട്ടുന്നുണ്ടെന്ന പരാതിയുമുണ്ട്. അത്രയ്ക്കു ശക്തമാണ് രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇവർക്കുള്ള ബന്ധങ്ങൾ. പല കേസുകളും സ്റ്റേഷനിൽ എത്തും മുൻപു തന്നെ ഒതുക്കി തീർക്കാനുള്ള ശ്രമവും കൂടുതലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama