go

നടന്നു പോയ ആൾ, ഓപറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ: സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

Kozhikode News
SHARE

ചെറുവത്തൂർ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കാണാതായ സർക്കാർ ജീവനക്കാരനെ ഓപറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രിയിലെ സിസിടിവി  ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആശുപത്രി ജീവനക്കാരിൽ നിന്നും മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൊടക്കാട് ആനിക്കാടിയിലെ പി.പത്മനാഭനെയാണു (58) രണ്ടു ദിവസത്തിനു ശേഷം രാത്രി ഓപറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ കണ്ണൂർ ഓഫിസിലെ ജീവനക്കാരനായിരുന്നു. 

ഓപറേഷൻ തിയറ്ററിലേക്കു പത്മനാഭൻ നടന്നു പോകുന്നതു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതീവ സുരക്ഷ ആവശ്യമായ ഓപറേഷൻ തിയറ്ററിലേക്ക് അനുവാദമില്ലാതെ രോഗി കയറിയത് ആശുപത്രി അധികൃതരുടെ വീഴ്ചയായാണു പൊലീസ് കാണുന്നത്. പൊലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള  അവധിയായതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്  ലഭിച്ചിട്ടില്ല. രാത്രി 12നു ശേഷം ആശുപത്രിയിൽ സന്ദർശകരെ വിലക്കുന്നത് അടക്കമുള്ള കർശനമായ നിയന്ത്രണങ്ങൾക്ക് ഒരുങ്ങുകയാണ് ആശുപത്രി അധികൃതർ. രോഗിയോടൊപ്പം ഒന്നിലധികം പേർ മുറിയിൽ‍ നിൽക്കുന്നത് ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama