go

കാറഡുക്കയിൽ മരം വീണ് വീണ്ടും അപകടം

Kasargod News
കാറഡുക്ക ആദൂരിൽ ജീപ്പിനു മുകളിൽ മരം പൊട്ടി വീണ നിലയിൽ.
SHARE

മുള്ളേരിയ ∙ സംസ്ഥാനാന്തര പാതയിലെ കാറഡുക്ക പെരിയടുക്കയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് കാറഡുക്കയിൽ വീണ്ടും മരം വീണ് അപകടം. ആദൂരിൽ നിർത്തിയിട്ട ജീപ്പിനു മുകളിലേക്ക് മരം വീണ് 3 അംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് നാലോടെ ആദൂർ മഖാം- ജാറം റോഡിൽ ആദൂർ മഖാമിന്റെ സമീപത്താണ് അപകടം. മഖാമിലേക്ക് സിയാറത്തിന് എത്തിയ ഗാളിമുഖ ഗോളിത്തടിയിലെ ജി.എം. അബ്ദുല്ലക്കുഞ്ഞിയുടെ ജീപ്പിനു മുകളിലാണ് മരം വീണത്. 

ജീപ്പ് റോഡരികിൽ ഒതുക്കി നിർത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് കാറ്റിൽ കൂറ്റൻ തേക്ക് പൊട്ടി വീണത്. അബ്ദുല്ലക്കുഞ്ഞിയാണ് ജീപ്പ് ഓടിച്ചിരുന്നത്. മുൻ സീറ്റിൽ ഭാര്യ നഫീസയും കൊച്ചുമകൻ 3 വയസ്സുള്ള മുഹമ്മദ് സമാഫും ഒപ്പം ഉണ്ടായിരുന്നു. ജീപ്പിന്റെ ചില്ല് തകർന്നു അബ്ദുല്ലയ്ക്കു മുറിവു പറ്റുകയും ചെയ്തു. നാട്ടുകാരും ആദൂർ പൊലീസും എത്തിയാണ് മരം മുറിച്ചു നീക്കിയത്. കഴിഞ്ഞ ബുധനാഴ്ച മരം വീണ് അപകടമുണ്ടായ പെരിയടുക്കയിൽ നിന്നു 3 കിലോമീറ്റർ അകലെയാണ് ഇന്നലെ അപകടമുണ്ടായത്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama