go

ദേശീയപാതയിലെ അപകടക്കുരുക്ക്: അധികൃതർക്ക് മെല്ലെപ്പോക്ക് നയം

kasargod news
ദേശീയപാതയിലെ അപകടത്തിലായ കാര്യങ്കോട് പാലം.
SHARE

ചീമേനി∙ ദേശീയപാതയിലെ ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെയുള്ള 41 കിലോ മീറ്റർ ദൂരം വരെയുള്ള മേഖലകളിലുള്ള കുഴിയിടയ്ക്കാൻ അനുവദിച്ചത് തുച്ചമായ തുക.   കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ വേണ്ടി തയാറാക്കിയ 3 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയും നൽകിയില്ല. ദേശീയപാതയിലെ അപകടക്കുരുക്കായ മേഖലകളിലെ പ്രശ്ന പരിഹാരത്തിന് അധികൃതർക്ക് മെല്ലെ പോക്ക് നയം.  നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള ഭാഗത്ത് റോഡിലെ കുഴികൾ മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാകുകയാണ്.

കഴിഞ്ഞ ദിവസം പിലിക്കോട്ട് ബൈക്ക് റോഡിലെ കുഴിയിൽ വീണ് ബാങ്ക് മാനേജരുടെ ജീവൻ വരെ നഷ്ടമായി. ഇതിനിടയിലാണ് ചട്ടഞ്ചാൽ മുതൽ കാലിക്കടവ് വരെയുള്ള 41 കിലോ മീറ്റർ ദൂരം റോഡിലെ കുഴികൾ നികത്താൻ 75 ലക്ഷം രൂപ മാത്രം അനുവദിച്ചത്. ജില്ലയിലെ മറ്റിടങ്ങളിൽ ചെറിയ ദൂരങ്ങളുള്ള മേഖലകളിൽ കുഴിയടക്കുന്നതടക്കമുള്ള പ്രവർത്തികൾ ചെയ്യാൻ കോടി കണക്കിന് രൂപയാണ് അനുവദിച്ചത്. 

നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതയുടെ നവീകരണം നടന്നിട്ട് 10 വർഷം പിന്നിട്ടു. ഇപ്പോൾ നവീകരണത്തിനായി 8.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കാലമേറെയായി. എന്നാൽ പ്രവൃത്തിയ്ക്ക് വേണ്ട അനുമതി നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.   കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തൂണുകൾക്ക് ബലക്ഷയമേറിയ കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.  എന്നാൽ പാലത്തിന്റെ അപകടാവസ്ഥയുടെ പരിഹാരത്തിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പോലും അനുമതി ലഭിക്കാതെ കിടക്കുകയാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama