go

മഹിളാ കോൺ. നേതാവായ വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസം

SHARE

തൃക്കരിപ്പൂർ∙ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കുന്നതിനു കോൺഗ്രസ് നേതൃത്വം. യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകി. പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുബൈദയെ സ്ഥാനത്തു നിന്നു പുറത്താക്കുന്നതിനാണ് ലീഗ്–കോൺഗ്രസ് അംഗങ്ങൾ‌ ചേർന്നു കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയത്. സ്വയം രാജിവച്ചൊഴിയുന്നതിനു മാസം മുൻപേ കോൺഗ്രസ് നേതൃത്വം നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് അവിശ്വാസത്തിലൂടെ പുറത്താക്കുന്നതിനു നോട്ടിസ് നൽകിയത്.

പാർട്ടി നിർദേശങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് സുബൈദക്കെതിരായ നീക്കം. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെയാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയതെന്നൂ ബന്ധപ്പെട്ട നേതാക്കൾ അറിയിച്ചു. 15 അംഗ ഭരണസമിതിയിൽ മുസ്‌ലിം ലീഗിനു ആറും കോൺഗ്രസ്സിനു സുബൈദ ഉൾപ്പെടെ മൂന്നും അംഗങ്ങളാണ്. 8 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ ഒപ്പു വച്ചിട്ടുണ്ട്. 15 പ്രവൃത്തി ദിവസങ്ങൾക്കിടയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും. എടച്ചാക്കൈ എട്ടാം വാർഡിൽ നിന്നുള്ള അംഗമായ സുബൈദ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജനശ്രീയുടെ ജില്ലാ ട്രഷറ്റുമാണ്. 

2016 ൽ സുബൈദയുടെ എടച്ചാക്കൈയിലെ വീട്ടിൽ അതിക്രമിച്ചു കടന്നു സുബൈദയുടെ മാതാവ് ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന കേസ് പാർട്ടിയും യുഡിഎഫും ആവശ്യപ്പെട്ടിട്ടും പിൻവലിക്കാത്തതാണ് വിവാദത്തിനും ഒടുവിൽ അവിശ്വാസത്തിലും എത്തി നിൽക്കുന്നത്. പടന്നയിലെ മുസ്‌ലിം ലീഗ് പ്രവർത്തകനും മറ്റുമാണ് കേസിലെ പ്രതികൾ.  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു  നടത്തിയ ചർച്ചയിൽ മുസ്‌ലിം ലീഗിന്റെ ആവശ്യ പ്രകാരം കേസ് പിൻവലിക്കണമെന്നു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

 എന്നാൽ പ്രതികൾ നേരിട്ടു വന്നു ക്ഷമാപണം നടത്തിയാൽ പിൻവലിക്കാമെന്ന നിലപാടായിരുന്നു തുടക്കം മുതൽ സുബൈദയുടേത്. സുബൈദയെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കാനുള്ള നീക്കത്തിൽ കോൺഗ്രസ്സിൽ അതൃപ്തിയുണ്ട്. ലീഗിനു വേണ്ടിയുള്ള ചില നേതാക്കളുടെ ’പ്രകടന’മാണിതെന്നു പ്രവർത്തകരിൽ ചിലർ ആരോപിച്ചു. സിപിഎമ്മിന്റെ ആറംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ സുബൈദക്കൊപ്പം നിന്നേക്കും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama