go

നായനാർ ഫുട്ബോൾ അക്കാദമി മൂന്നാം സീസൺ പരിശീലനത്തിന് തുടക്കം

kasargod
തൃക്കരിപ്പൂർ ഇ.കെ. നായനാർ ഫുട്ബോൾ അക്കാദമിയുടെ മൂന്നാമത് സീസൺ പരിശീലനം എം.രാജഗോപാലൻ എംഎൽഎ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
SHARE

തൃക്കരിപ്പൂർ∙ ഫുട്ബോളിൽ മികവുറ്റ തലമുറയെ കണ്ടെത്തി പരിശീലിപ്പിച്ചു നാടിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ  ഇകെ നായനാർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാമത്തെ സീസൺ പരിശീലനം ആരംഭിച്ചു. 10,12,14,16 എന്നിങ്ങനെ 4 വിഭാഗങ്ങളിലായി 101 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. വിദഗ്ദരായ പരിശീലകരുടെയും സിലക്ടർമാരുടെയും മേൽ നോട്ടത്തിൽ നടത്തിയ സിലക്‌ഷൻ ക്യാംപിൽ മുന്നൂറിൽ പരം കുട്ടികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണിത്.

ഇവർക്കു വിവിധ തലങ്ങളിൽ മെച്ചപ്പെട്ട പരിശീനമാണ് ലഭ്യമാക്കുക. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ജഴ്സി വിതരണവും അദ്ദേഹം നിർവഹിച്ചു. എം.ടി.പി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡോ.വി.രാജീവൻ, ഈസ്റ്റ് ബംഗാൾ മുൻ നായകൻ എം.സുരേഷ്, വി.പി.പി.അബ്ദുൽ ഖാദർ, സി.അബ്ദുൽ സത്താർ, സെക്രട്ടറി എം.രാമചന്ദ്രൻ, കെ.വി.ഗണേഷ്, കെ.സജേഷ്, ടി.വി.ഗോപാലകൃഷ്ണൻ, ടി.ബാബു എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ വർഷത്തെ അക്കാദമി ജില്ലാ ചാംപ്യൻഷിപ്പിൽ അണ്ടർ 10, 12 എന്നീ വിഭാഗങ്ങളിൽ നായനാർ അക്കാദമിയാണ് കിരീടം ചൂടിയത്. അണ്ടർ 12 ൽ സംസ്ഥാന സബ് ജൂനിയർ ചാംപ്യൻഷിപ്പിലും ജില്ലയ്ക്കായി കുപ്പായമിട്ടത് ഇതേ ടീമാണ്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama