go

സിപിഎം ആക്രമണത്തിൽ പ്രതിഷേധം

kasargod news
കരിന്തളം ഗവ.കോളജ് യൂണിയൻ തിര‍ഞ്ഞെടുപ്പു ദിവസം കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകരെ അക്രമിച്ച സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചോയ്യംകോട്ട് നടത്തിയ പ്രകടനം.
SHARE

നീലേശ്വരം ∙ കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പു ദിവസം കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകരെ മർദിച്ച സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്  പ്രകടനം നടത്തി. ചോയ്യംകോട്ട് നടന്ന പ്രകടനത്തിനു ഡിസിസി അംഗം സി.വി.ഭാവനൻ, ബ്ലോക്ക് ഭാരവാഹികളായ ബാബു കോഹിനൂർ, അജയൻ വേളൂർ, വി.ശശീന്ദ്രൻ, മണ്ഡലം ഭാരവാഹികളായ ശ്രീജിത്ത് ചോയ്യംകോട്, സി.വി.ബാലകൃഷ്ണൻ, പി.ജനാർദനൻ, വി.ഷാഹുൽ ഹമീദ്, ജയകുമാർ ചാമക്കുഴി, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാകേഷ് കൂവാറ്റി എന്നിവർ നേതൃത്വം നൽകി.

വെള്ളരിക്കുണ്ട്∙കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളായ നോയൽ ടോം, ഉമേശൻ വേളൂർ, മാർട്ടിൻ അബ്രഹാം, എന്നിവരെ സിപിഎം ഡിവൈഎഫ്എൈ  ആക്രമിച്ചതിൽ പ്രതിഷേധിച്ചു  കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് പ്രകടനവും  പൊതുയോഗവും നടത്തി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല അധ്യക്ഷനായി.  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ജോർജ്, അലക്സ് നെടിയകാല, ബിബിൻ അഗസ്റ്റിൻ, ജോബി കാര്യാവിൽ, അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്  നേതാക്കൾ ആക്രമിച്ചെന്ന് എസ്എഫ്ഐ

kasargod-maloth-congress
കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു മാലോത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം.

നീലേശ്വരം ∙ കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കു നേരെ ആക്രമണം അഴിച്ചു വിട്ടതായി എസ്എഫ്ഐ കുറ്റപ്പെടുത്തി.  തിരഞ്ഞെടുപ്പു ദിവസം കോളജ് നിയമങ്ങൾ കാറ്റിൽപ്പറത്തി ഉമേശന്റെ നേതൃത്വത്തിൽ യോഗം വിളിച്ചത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതിനെ തുടർന്നു കോളജിൽ നിന്നു പുറത്തുപോകാൻ നിർബന്ധിതനായതോടെ നേതാക്കളെ വെല്ലുവിളിച്ചു ഭീഷണിപ്പെടുത്തിയതായും എസ്എഫ്ഐ പറഞ്ഞു.

തുടർന്നു ഉമേശന്റെയും കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമിന്റെയും നേതൃത്വത്തിൽ സംഘടിച്ചെത്തിയ കോൺഗ്രസ്– യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം.വി.രതീഷ്, നീലേശ്വരം ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണു മോഹൻ, നന്ദലാൽ എന്നിവർക്കു പരുക്കേറ്റു. ഇവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama