go

നിവേദ്യയ്ക്കും സുജിത്തിനും വീടൊരുക്കാൻ വിദ്യാലയങ്ങളുടെ കൂട്ടായ്മ

SHARE

ചീമേനി∙ നിവേദ്യയ്ക്കും സുജിത്തിനും വീടൊരുക്കാൻ വിദ്യാലയങ്ങൾ ഒന്നിക്കും. 2018 ലുണ്ടായ കാലവർഷത്തിൽ‍‍‍‍‍ വീട് തകർന്നതിനെ തുടർന്ന് നാളിതുവരെയായി ബന്ധു വീട്ടിൽ കഴിയുന്ന വിദ്യാർഥികളായ ഈ സഹോദരങ്ങളുടെ ജീവിതത്തിന് തണലേകുന്നതിന് വേണ്ടിയാണ് ഇവർ പഠിക്കുന്ന വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ ഇവർക്ക് വീടൊരുക്കാനുള്ള നടപടികൾ തുടങ്ങിയത്. 

ഇവരുടെ ജീവിത ദുരിതം സംബന്ധിച്ച കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പൊതാവൂർ ഏയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് നിവേദ്യ. സുജിത്ത് കൊടക്കാട് കോളപ്പജി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. പൊതാവൂർ സ്കൂളിന്റെ നേതൃത്വത്തിൽ‍‍‍‍‍ നടക്കുന്ന അധ്യാപകരുടെ ഗൃഹസന്ദർശന വേളയിലാണ് പ്രധാന അധ്യാപകനായ കെ.എം അനിൽ കുമാർ ഈ വിദ്യാർഥികളുടെ ജീവിത ദുരിതം നേരിൽ കണ്ടത്. 

2018 ലുണ്ടായ കാലവർഷത്തിൽ തെങ്ങ് പൊട്ടി വീണ് ഇവരുടെ വീട് പൂർണമായും തകർന്നു. പകരം വീട് വയ്ക്കാൻ കൂലിപണിക്കാരായ ഇവരുടെ രക്ഷിതാക്കൾക്ക് കഴിഞ്ഞതുമില്ല.  ഈ സാഹചര്യത്തിൽ ബന്ധുവീട്ടിൽ അഭയം തേടിയ ഇവർക്ക് സഹായധനമായി സർക്കാരിൽ നിന്ന് ആകെ ലഭിച്ചത് 1 ലക്ഷം രൂപയാണ്. ഈ തുക കൊണ്ട് വീട് നിർമിക്കാൻ കഴിയില്ലെന്ന് അധികൃതർക്ക് മുൻപിൽ  ബോധ്യപ്പെടുത്തിയിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ല. 

കഴിഞ്ഞ ഒരു വർഷമായി ബന്ധു വീട്ടിൽ കഴിയുന്ന ഇവരുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ പൊതാവൂർ സ്കൂളും കൊടക്കാട് കേളപ്പജി .സ്കൂളും തീരുമാനമെടുത്തിരിക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി കേളപ്പജി സ്കൂളിൽ നടന്ന ചടങ്ങിൽ വീട് നിർമാണത്തിന്റെ ആദ്യഘഡു  സ്റ്റുഡന്റ് പൊലീസിന്റെ നേതൃത്വത്തിൽ കൈമാറി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama