go

പൂവിളി, പൂവിളി, പൊന്നോണമായി..

 ഓണാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയവരോട് മാവേലി  കുശലാന്വേഷണം നടത്തുന്നു. 			ചിത്രങ്ങൾ: ജിബിൻ ചെമ്പോല∙ മനോരമ
ഓണാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയവരോട് മാവേലി കുശലാന്വേഷണം നടത്തുന്നു. ചിത്രങ്ങൾ: ജിബിൻ ചെമ്പോല∙ മനോരമ
SHARE

കാഞ്ഞങ്ങാട് ∙ മഴ മാറി നിന്നതോടെ നാടും നഗരവും പൊന്നോണത്തെ വരവേൽക്കാനുള്ള ഓട്ടം തുടങ്ങി. പുതു വസ്ത്രങ്ങളും പൂക്കളും ഗൃഹോപകരണങ്ങളും വാങ്ങാനെത്തിയ ആളുകളെ കൊണ്ടു കാഞ്ഞങ്ങാട് നഗരം അക്ഷരാർഥത്തിൽ ശ്വാസം മുട്ടി.തെരുവുകച്ചവടമാണ് പൊടിപൊടിച്ചത്. ജനത്തിരക്ക് ഏറെ അനുഭവപ്പെട്ടതും ഇവിടെയായിരുന്നു. വിലപേശി സാധനങ്ങൾ‌ ചെറിയ വിലയ്ക്ക് സ്വന്തമാക്കാൻ ആളുകൾ മത്സരിച്ചു.

   കാഞ്ഞങ്ങാട് നഗരത്തിൽ പച്ചക്കറി വാങ്ങാനെത്തിയവരുടെ തിരക്ക് വർധിച്ചപ്പോൾ.
കാഞ്ഞങ്ങാട് നഗരത്തിൽ പച്ചക്കറി വാങ്ങാനെത്തിയവരുടെ തിരക്ക് വർധിച്ചപ്പോൾ.

ഇത്തവണ പൂ വിൽപനക്കാർക്കായി പഴയ ബസ് സ്റ്റാൻഡിനകത്ത് നഗരസഭ പ്രത്യേക ഇടം ഒരുക്കിയിരുന്നു. തെരുവു കച്ചവടക്കാർക്കായി പഴയ രാജധാനി ജ്വല്ലറിക്ക് സമീപത്തും സൗകര്യമൊരുക്കി.ജനത്തിരക്കേറിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഒടുവിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ഡിവൈഎസ്പി പി.കെ.സുധാകരൻ തന്നെ നേരിട്ടിറങ്ങേണ്ടി വന്നു.

    വെള്ളത്തിലാകുമോ കച്ചവടം?  രാവിലെ പെയ്ത മഴ പൂ കച്ചവടക്കാരുടെ നെഞ്ചിടിപ്പേറ്റിയതാണ്. പിന്നീട് തെളിഞ്ഞ ആകാശം ഇവർക്കു പ്രതീക്ഷ നൽകി. എന്നാലും പ്രതീക്ഷിച്ച വിൽപന നടന്നില്ലന്നതാണ് കച്ചവടക്കാരുടെ സങ്കടം.
വെള്ളത്തിലാകുമോ കച്ചവടം? രാവിലെ പെയ്ത മഴ പൂ കച്ചവടക്കാരുടെ നെഞ്ചിടിപ്പേറ്റിയതാണ്. പിന്നീട് തെളിഞ്ഞ ആകാശം ഇവർക്കു പ്രതീക്ഷ നൽകി. എന്നാലും പ്രതീക്ഷിച്ച വിൽപന നടന്നില്ലന്നതാണ് കച്ചവടക്കാരുടെ സങ്കടം.

ഉത്രാട ദിനമായ ഇന്നു നഗരത്തിൽ വൻ തിരക്ക് അധികൃതർ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാവിധ സൗകര്യങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ അറിയിച്ചു.  സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനായി കൂടുതൽ സ്ഥലങ്ങൾ നഗരസഭ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

പൊന്നോണത്തെ വരവേറ്റ് പുലികൾ

   ഓണാഘോഷത്തിന്റെ ഭാഗമായി കനൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ നടന്ന പുലികളിയിൽ നിന്ന്.
ഓണാഘോഷത്തിന്റെ ഭാഗമായി കനൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ നടന്ന പുലികളിയിൽ നിന്ന്.

പുലികൾ നഗരം കീഴടക്കി. ഉത്രാടപ്പാച്ചിലിന്റെ തിരക്കിലും ആവേശമിരമ്പി ജനക്കൂട്ടം. തൃക്കരിപ്പൂർ കനൽ സാംസ്കാരിക വേദി ഓണോത്സവ ഭാഗമായി ഇന്നലെ ടൗണിൽ സംഘടിപ്പിച്ച തൃശൂർ തൃശ്ശിവ പുലിക്കളി സമിതിയുടെ പുലിക്കളി അവിസ്മരണീയമായി.ഇതാദ്യമായാണ് ഈ മേഖലയിൽ പുലിക്കളി സംഘത്തിന്റെ വരവ്. തങ്കയം ജംക്‌ഷനിൽ ചന്തേര പൊലീസ് എസ്ഐ വിപിൻ ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ ചെണ്ടകളുടെ വന്യമായ മുഴക്കത്തിൽ പുലികൾ ആട്ടം തുടങ്ങി. ഓണത്തിന്റെ വിളംബരപ്പെടുത്തലും ആശംസയുമായി മാവേലി മേളപ്പെരുക്കത്തിനു മുന്നിൽ നീങ്ങി.

പച്ച, മഞ്ഞ, കറുപ്പ്, സിൽവർ, ചുവപ്പ്, നീല, വയലറ്റ് തുടങ്ങിയ നിറങ്ങളിലായിരുന്നു പുലികൾ. കൂട്ടത്തിൽ കുടവയറുള്ള, അരമണി ധരിച്ച പുലികൾ പ്രധാന ആകർഷണമായി. ഭാരവാഹികളായ വി.വി.സുരേശൻ, കെ.അജിത് കുമാർ, കെ.വി.പ്രകാശൻ, കെ.ദാസൻ, വി.വി.രാജേഷ്, കെ.പ്രദീപൻ, കെ.വി.മുരളി, എം.രാജേഷ്, മഹേഷ് എടാട്ടുമ്മൽ, ബിജുകുമാർ മണിയനൊടി, അനീഷ് പേക്കടം തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama