go

ഇതൊരു റോഡാണോ ? സംശയം അധികൃതർക്കും

ദേശീയപാതയിലെ കാലിക്കടവിൽ അപകട ഭീഷണിയായി നിലനിൽക്കുന്ന കുഴികൾ നോക്കി കാണുന്ന ദേശീയപാത റീജനൽ ഓഫിസർ വി.വി.ശാസ്ത്രി.
ദേശീയപാതയിലെ കാലിക്കടവിൽ അപകട ഭീഷണിയായി നിലനിൽക്കുന്ന കുഴികൾ നോക്കി കാണുന്ന ദേശീയപാത റീജനൽ ഓഫിസർ വി.വി.ശാസ്ത്രി.
SHARE

മയിച്ച∙ ഒടുവിൽ അധികൃതർക്കും ബോധ്യപ്പെട്ടു, കണ്ണൂർ മുതൽ കാസർകോട് വരെ ദേശീയപാതയിൽകൂടി നടുവൊടിയാതെ സഞ്ചരിക്കാനാകില്ല.ദേശീയപാത റീജനൽ ഓഫിസർ വി.വി.ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണു ദേശീയപാതയുടെ ദുരവസ്ഥ നേരിട്ടു കണ്ട് ബോധ്യപ്പെട്ടത്. നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള കുഴികൾ നിറഞ്ഞ മേഖലയിൽ റോഡ് നവീകരണത്തിന് ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ സംഘം ഉറപ്പ് നൽകി.

മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര കാലിക്കടവിലാണ് അവസാനിപ്പിച്ചത്. ദേശീയപാതയിൽ ജില്ലയിലെ ഏറ്റവും വലിയ പാലമായ കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥയും സംഘം നിരീക്ഷിച്ചു.കഴിഞ്ഞ 10 വർഷമായി നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള മേഖലയിൽ റോഡ് നവീകരണം നടത്തിയിട്ടില്ലെന്നും കാലിക്കടവിൽ സംഘത്തെ കാണാനെത്തിയ എം.രാജഗോപാലൻ എംഎൽഎ ഉദ്യോഗസ്ഥ സംഘത്തെ ബോധ്യപ്പെടുത്തി.

കണ്ണൂർ മുതൽ കാസർകോട് വരെ ദേശീയപാത വഴി സഞ്ചരിക്കുകയെന്നത് ദുഷ്കരമാണെന്ന കാര്യം ബോധ്യപ്പെട്ടതായി റീജിനൽ ഓഫിസർ വി.വി ശാസ്ത്രി പറഞ്ഞു. ദേശീയപാതയുടെ ദുരിതചിത്രം സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു.5 ദിവസത്തിനുള്ളിൽ ദേശീയപാതയുടെ ദുരിതാവസ്ഥയെ കുറിച്ച് റിപ്പോർട്ട് നൽകുമെന്നും ജില്ലയിലെ റോഡ് നവീകരണത്തിന് വേണ്ട നടപടികൾ‍‍‍ക്ക് ഉടൻ തുടക്കം കുറിക്കുമെന്നും സംഘം പറഞ്ഞു. 

തങ്ങൾ നൽകുന്ന റിപ്പോർട്ടിനോടൊപ്പം എം.രാജഗോപാലൻ എംഎൽഎ നൽകിയ നിവേദനവും സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് സംഘം മടങ്ങിയത്. ദേശീയപാത അസി.എക്സിക്യൂട്ടിവ് എൻജിനീയർ അമിത് സർക്കാർ, അസി.എൻജിനീയർ ധനപാലൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ കെ.ശശി, കാസർകോട് സബ് ഡിവിഷൻ എൻജിനീയർ സീ.ജെ കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama