go

മാതൃവാൽസല്യത്തിന്റെ മധുരം പങ്കുവച്ച് കൈതപ്രം, അമ്മമാർക്ക് ആദരം

kasargod news
തണ്ണോട്ടെ പ്രവാസികളുടെ കൂട്ടായ്മയായ ‘ദയ’യുടെ നേതൃത്വത്തിലുള്ള ആദരച്ചടങ്ങിനെത്തിയ അമ്മമാർക്കൊപ്പം ‘ദയ’യുടെ പ്രവർത്തകർ
SHARE

പെരിയ∙ മാതൃവാൽസല്യത്തിന്റെ മധുരം അമ്മമാർക്കു മുൻപിൽ പങ്കുവച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. നൊന്തുപെറ്റ അമ്മമാരുടെ സ്നേഹ വാൽസല്യങ്ങൾക്കു പകരം നൽകാൻ   ലോകത്തിനായി നൻമകൾ ചെയ്യുകയാണു നമ്മുടെ കർതവ്യമെന്ന് അദ്ദേഹം പറഞ്ഞു. തണ്ണോട്ടെ പ്രവാസികളുടെ കൂട്ടായ്മയായ ‘ദയ’യുടെ നേതൃത്വത്തിൽ പ്രദേശത്തെ 60 പിന്നിട്ട നൂറ്റമ്പതോളം അമ്മമാരെ ആദരിക്കുന്നതിനായി പെരിയ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ‘സ്നേഹപൂർവം അമ്മയ്ക്ക്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മസ്നേഹം തുളുമ്പുന്ന തന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചപ്പോൾ അമ്മമാരടങ്ങിയ സദസ്സ് കൈയടികളോടെയാണു സ്വീകരിച്ചത്. ആദരിക്കപ്പെട്ട അമ്മമാർക്ക് നൽകുന്ന ഓണക്കോടിയുടെ വിതരണോദ്ഘാടനവും കൈതപ്രം നിർവഹിച്ചു. കെ.വി.കെ.റാം അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ, ഡപ്യുട്ടി തഹസിൽദാർ എസ്.ഗോവിന്ദൻ, സി.ബാലകൃഷ്ണൻ പെരിയ, എ.വേലായുധൻ, ദയ പ്രസിഡന്റ് വി.മധു, വി.ടി.പ്രകാശ്, എ.മധു, നാരായണൻ കുന്നുമ്മങ്ങാനം എന്നിവർ പ്രസംഗിച്ചു. ചടങ്ങിനെത്തിയവർക്കു പായസവിതരണവുമുണ്ടായി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama