go

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

  ജമീല.
ജമീല.
SHARE

ബദിയടുക്ക ∙ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാരംപാടി പുണ്ടൂർ ശാസ്താംകോട്ടയിലെ അബ്ദുൽ റഹ്മാന്റെ ഭാര്യ ജമീലയാണ് (33) മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം കിടപ്പുമുറിയിൽ വിശ്രമിക്കാൻ പോയ ജമീല പിന്നീടു മുറി തുറക്കാതിരുന്നതിനെ തുടർന്നു രാത്രിയോടെ അയൽവാസികളുടെ സഹായത്തോടെ തുറന്നപ്പോഴാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ ഭർതൃസഹോദരന്റെ ഭാര്യയും മക്കളുമാണുണ്ടായിരുന്നത്. മറ്റുള്ളവർ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിനു പോയിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഒരു വർഷം മുൻപായിരുന്നു വിവാഹം. മഞ്ഞംപാറ ചൂരിന്റടി പരാതനായ മുഹമ്മദിന്റെയും ആമിനയുടെയും മകളാണ്. സഹോദരങ്ങൾ: അബ്ദുല്ല, കദീജ, ആയിശ, നൂറ, ഫാത്തിമ, നസീമ, ആബിദ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama