go

അത്യാധുനിക നിരീക്ഷണ ക്യാമറ; വൈദ്യുതി നിലച്ചാൽ ‘ഓഫ്’ ആകും

SHARE

നീലേശ്വരം ∙ വൈദ്യുതി നിലച്ചാലുടൻ നോക്കുകുത്തിയാകും നീലേശ്വരം നഗരസഭയുടെ നിരീക്ഷണ ക്യാമറകൾ. ഒടുവിൽ ഇതിലേക്കു വള്ളിച്ചെടികളും കാട്ടുപൂക്കളും പടർന്നു കയറിത്തുടങ്ങി.ദേശീയപാതയിലെ നീലേശ്വരം കോട്ടപ്പുറം ജംക്‌ഷനു സമീപം മൂന്നു റോഡിലേക്കും കൺതുറക്കേണ്ട ക്യാമറകളാണ് കാട്ടുപൂക്കൾക്കിടയിൽ ഒളിച്ചത്. നീലേശ്വരം പാലത്തിനു സമീപത്തു നിന്നു പുഴയിലേക്കും കൈവഴികളായ തണ്ണീർത്തടങ്ങളിലേക്കും മാലിന്യം തള്ളുന്നവരെയും പൊലീസിന്റെ കണ്ണുവെട്ടിച്ചു കടക്കുന്ന മണൽ ലോറികളെയും കുടുക്കാനും ഇതര നിയമലംഘനങ്ങൾക്കു തുമ്പുണ്ടാക്കാനും വേണ്ടിയാണു ലക്ഷങ്ങൾ ചെലവഴിച്ചു ക്യാമറ സ്ഥാപിച്ചത്.

പത്തോളം ക്യാമറകൾ സ്ഥാപിക്കുമെന്നായിരുന്നു നഗരസഭ അധികൃതർ പറഞ്ഞിരുന്നത്. കണ്ണൂർ ഗ്ലോബൽ സൊല്യുഷൻ നെറ്റ്‌വർക്ക് ഐടി കമ്പനിക്കാണ് ഇതിന്റെ കരാർ നൽകിയത്. 15.60 ലക്ഷം രൂപയായിരുന്നു മുടക്ക്. ക്യാമറയുടെ കൺട്രോൾ യൂണിറ്റ് നഗരസഭാ ഓഫിസിലും നീലേശ്വരം പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചെങ്കിലും ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. ക്യാമറകളിൽ ബാറ്ററി ഇല്ലാത്തതിനാലാണ് വൈദ്യുതി പോയാൽ ഉടൻ ഇവ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama