go

സൗകര്യങ്ങളില്ലാതെ ഞെരുങ്ങി വള്ളിക്കുന്നിലെ ഗവ.ഐടിഐ ആവശ്യത്തിനു ജീവനക്കാരുമില്ല

kasargod-vallikunnu-iti
പട്ടികജാതി വികസന വകുപ്പിനു കീഴിൽ നീലേശ്വരം വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന ഗവ.ഐടിഐ കെട്ടിടം.
SHARE

നീലേശ്വരം ∙ നീലേശ്വരം വള്ളിക്കുന്നിലെ ഗവ.ഐടിഐ പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ. പട്ടികജാതി വികസന വകുപ്പിനു കീഴിൽ വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഐടിഐ ഇന്നും ഓടുമേഞ്ഞ പഴയ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രിയോടു ചേർന്ന 33 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം. കുട്ടികളുടെ ക്ലാസും ഒറ്റമുറി ഓഫിസും എല്ലാം ഇവിടെ തന്നെ. ഏക കോഴ്സ് ആയ ഡ്രാഫ്റ്റ്മാൻ സിവിലിനു പഠിക്കുന്നത് 20 പേർ.

സീറ്റിൽ 80 ശതമാനം പട്ടികവർഗം, 10 ശതമാനം പട്ടികവർഗം, 10 ശതമാനം ജനറൽ എന്നിങ്ങനെയാണ് പ്രവേശനം. ഇവരെ പഠിപ്പിക്കുന്ന 3 ഇൻസ്ട്രക്ടർമാരിൽ ഒരാൾ താൽക്കാലിക ജീവനക്കാരനാണ്. ഓഫിസിലാകട്ടെ ഇതുവരെയായും ക്ലറിക്കൽ തസ്തിക അനുവദിച്ചിട്ടില്ല. പട്ടികജാതി വികസന വകുപ്പിനു കീഴിലെ മറ്റ് ഐടികളിൽ ആവശ്യത്തിനു ജീവനക്കാരുണ്ടെങ്കിലും നീലേശ്വരത്ത് ഇതുവരെ ഇത് അനുവദിച്ചിട്ടില്ല.

ഒരു ട്രെയിനിങ് സൂപ്രണ്ട്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ എന്നിവർ മാത്രമേ ഇവിടെയുള്ളൂ. ഐടിഐക്കു വേണ്ടി പണിതു തുടങ്ങിയ കെട്ടിടം ഇന്നും പാതിവഴിയിലാണ്. നിലവിലെ അസൗകര്യങ്ങളിൽ നിന്ന് ഐടിഐയെ മോചിപ്പിക്കണമെന്നും പുത്തരിയടുക്കത്തു ലഭ്യമായ റവന്യൂ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും നേരത്തെ തന്നെ ആവശ്യമുണ്ട്. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama