go

പെരുമ്പാമ്പ് ശല്യം രൂക്ഷം ; തൃക്കരിപ്പൂരിൽ നാട്ടുകാർ ഭീതിയിൽ

kasatrgod-thrikkaripoor-phython
ഇടയിലക്കാട് കാവിനു സമീപം ആട്ടിൻകൂട്ടിന്റെ അടുത്തുനിന്നു പിടികൂടിയ പെരുമ്പാമ്പ്.
SHARE

തൃക്കരിപ്പൂർ∙ പെരുമ്പാമ്പ് ശല്യം രൂക്ഷം; തൃക്കരിപ്പൂരിന്റെ വിവിധയിടങ്ങളിൽ നാട്ടുകാർ ഭീതിയിൽ. ഏതാനും ദിവസത്തിനിടെ ഉദിനൂർ, ഇടയിലക്കാട് പ്രദേശങ്ങളിൽ നിന്നു 4 പെരുമ്പാമ്പുകളെ പിടികൂടി. ഇടയിലക്കാട് കാവിനു സമീപം ടി.വി.സുരേഷിന്റെ ആടു വളർത്തൽ കേന്ദ്രത്തിനു സമീപത്തു നിന്നാണു കഴിഞ്ഞ രാത്രി പെരുമ്പാമ്പിനെ കണ്ടത്. ആട്ടിൻക്കൂട്ടിന് അടുത്തേക്കു നീങ്ങുന്നതിനിടെ നായ കുരച്ചപ്പോഴാണു പെരുമ്പാമ്പിനെ കണ്ടത്. 

പരിസരവാസികളായ സുരേഷ്, പി.എം.റിഞ്ചു, ഷാജു, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി. നാൽക്കാലികളുടെ തൊഴുത്തിലേക്കാണു പ്രധാനമായും പെരുമ്പാമ്പുകൾ എത്തുന്നത്. കോഴിക്കൂടും ലക്ഷ്യമിടുന്നു. കുന്നിടിച്ചു കൊണ്ടു വരുന്ന ചരൽ മണലിനൊപ്പമെത്തുന്ന പെരുമ്പാമ്പുകളാണ് ഇരതേടി എത്തുന്നത്. ഇതിനകം പിടികൂടിയവയെ വനംവകുപ്പിനു കൈമാറി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama