go
25 August 2019

തൃക്കരിപ്പൂർ:കോൺഗ്രസ് നേതാവും തൃക്കരിപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ പരേതനായ ഇ.രാഘവന്റെ ഭാര്യ വയലോടി തച്ചൻ ടി.കല്യാണി (77) നിര്യാതയായി. മക്കൾ: മാലതി (അങ്കണവാടി, ആനിക്കാടി), ശാന്ത (വീവേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി, തൃക്കരിപ്പൂർ), ശോഭ, രാജൻ വയലോടി (ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പരവനടുക്കം). മരുമക്കൾ: കുഞ്ഞമ്പു, നാരായണൻ, സിന്ധു (അധ്യാപിക, ഗവ. യുപി സ്കൂൾ പിലിക്കോട്), പത്മനാഭൻ (റിട്ട. എക്‌സൈസ് ഇൻസ്പെക്ടർ), എം.കുഞ്ഞമ്പു. സഹോദരങ്ങൾ: ജാനകി, സരോജിനി, നാരായണി, കുഞ്ഞിരാമൻ. സഞ്ചയനം നാളെ.

പൊയിനാച്ചി:തെക്കിൽപറമ്പ് പട്ട്ളത്തൊട്ടിയിലെ കെ.കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: കെ.നാരായണി. മക്കൾ: കെ.ഉഷ, പ്രേമ, ശൈലജ, ദീപ, കുഞ്ഞിക്കണ്ണൻ, വിമല, പ്രിയ. മരുമക്കൾ: രാജേഷ് (റിട്ട. കാഷ്യർ, കെഎസ്ഇബി), രാജൻ, കെ.ഗോപാലൻ, ബാബു, അശ്വതി, രമേശൻ, ടി.ചന്ദ്രശേഖരൻ (അടുക്കം ലോട്ടറി ഏജൻസി, വിദ്യാനഗർ). സഹോദരങ്ങൾ: മാധവി (അങ്കണവാടി വർക്കർ, മുണ്ടോൾ), വെള്ളച്ചി, മാധവി. സഞ്ചയനം സെപ്റ്റംബർ 1ന്.

തളങ്കര:ബാങ്കോട് സീനത്ത് നഗറിലെ തസ്‍ലീമ മൻസിലിൽ സിറാജുദ്ദീന്റെ ഭാര്യ ഹസീന (33) നിര്യാതയായി. സന്തോഷ് നഗർ കുഞ്ഞിക്കാനം ഹൗസിലെ അബ്ദുല്ലയുടെയും മറിയംബിയുടെയും മകളാണ്. മകൻ: അഹ്‌മദ് ഷാഹിദ്. സഹോദരങ്ങൾ: ശിഹാബ്, സാബിത്ത്, താഹിറ, റംസീന.

കാഞ്ഞിരടുക്കം:കാട്ടുമാടത്തെ വ്യാപാരി കെ.ടി.കുമാരന്റെ ഭാര്യ കാർത്യായനി (60) നിര്യാതയായി.മക്കൾ: ജയൻ, സത്യൻ, ‍ദാമോദരൻ, ബേബി. മരുമക്കൾ: ദിനേശൻ, ശ്രീജ, നിശാന്ത. സഹോദരങ്ങൾ: ദാമോദരൻ (വ്യാപാരി, കാട്ടുമാടം), സുകുമാരൻ, കുഞ്ഞിരാമൻ, ഓമന, ശാന്ത, ദാക്ഷായണി. സഞ്ചയനം ചൊവ്വാഴ്ച.

കമ്പല്ലൂർ:ബഡൂരിലെ കാനത്തിൽ കെ.വി.ചിണ്ടൻ (92) നിര്യാതനായി. ഭാര്യ: ഉച്ചിരിയമ്മ. മക്കൾ: കെ.ഭാസ്കരൻ, പത്മിനി, സാവിത്രി, കെ.രഘു (കെഎസ്ഇബി, നല്ലോംപുഴ), കെ.ശശിധരൻ (അധ്യാപകൻ, പള്ളങ്കോട് സ്കൂൾ). മരുമക്കൾ: തങ്കമണി, രാഘവൻ, ഷീല (അങ്കണവാടി അധ്യാപിക, കടുമേനി), സ്മിത (മജ്‌ലിസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, മഞ്ഞംപാറ), പരേതനായ എ.രാഘവൻ.

നീലേശ്വരം:നീലായിയിലെ കാലിച്ചാംമൂലക്ക് കുഞ്ഞിരാമൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാഗേഷ് (ഓട്ടോ ഡ്രൈവർ, നീലേശ്വരം), അജീഷ്. സഹോദരങ്ങൾ: ദേവകി, രോഹിണി, യശോദ.

പരവനടുക്കം:മുംബൈയിലെ വ്യാപാരി തായന്നൂർ ബാവിക്കര വീട്ടിൽ ജയരാജ് ബാവിക്കര (44) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്. കുഞ്ഞിക്കണ്ണൻ നായരുടെയും കരിച്ചേരി രോഹിണിയമ്മയുടെയും മകനാണ്. ഭാര്യമാർ: പുഷ്പ, പരേതയായ ഗീത. മക്കൾ: ജ്യോതികരാജ്, ദേവികരാജ്. സഹോദരങ്ങൾ: ജയചന്ദ്രൻ, ബാബുരാജ്, രാജൻ, ശ്രീജ, ബേബി, പ്രിയരാജ്, ശിവരാജ്.

ചേരൂർ:മംഗളൂരുവിലെ വ്യാപാരിയായിരുന്ന പാണലം പെരുമ്പള റോഡിലെ കെ.എ.ഹുസൈൻ (66) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഫൈസൽ, ജാവിദ് (ഇരുവരും ദുബായ്), ജുവൈരിയ, സൈറ ബാനു. മരുമക്കൾ: ഹസൈനാർ, നബീൻ (ഇരുവരും ദുബായ്).

ചെറുവത്തൂർ:ചീമേനി പെട്ടിക്കുണ്ടിലെ ടി.ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: പി.ടി.കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുസ്തഫ (ഉസ്താദ്, പെട്ടിക്കുണ്ട് മുഹയുദ്ദിൻ ജുമാ മസ്ജിദ്), മിസ്‌രിയ, സുലൈഖ, സഹീറ. മരുമക്കൾ: സക്കീന, അഷ്റഫ്, ഷൗക്കത്ത്, ലത്തീഫ്. സഹോദരങ്ങൾ: യൂസഫ്, ഹുസൈൻ, നബീസ, മുഹമ്മദ്കുഞ്ഞി, അസിനാർ, റുഖിയ.

തൃക്കരിപ്പൂർ:ഉടുമ്പുന്തല തെക്കെവളപ്പിൽ വി.കെ.സുലൈമാൻ ഹാജിയുടെ ഭാര്യ മീത്തൽ ആമിന (68) നിര്യാതയായി. എട്ടിക്കുളം സ്വദേശിനിയാണ്. മക്കൾ: സൈനബി, റഹ്മത്ത്, ഹാരിസ്. മരുമക്കൾ: അഷ്‌റഫ്, ഇസ്മായിൽ. സഹോദരങ്ങൾ: സുബൈദ, റംലത്ത്.

തൃക്കരിപ്പൂർ:മത്സ്യമാർക്കറ്റിൽ മട്ടൺ സ്റ്റാൾ നടത്തിയിരുന്ന ചൊവ്വേരി വയലിലെ വി.കെ.മൊയ്തീൻ (69) നിര്യാതനായി. ഭാര്യ: എൻ.കുഞ്ഞലീമ. മക്കൾ: സൗദത്ത്, ഇഖ്ബാൽ (ഇലക്ട്രീഷ്യൻ), റഫീഖ്, റമീസ്, റസീന. മരുമക്കൾ: ഹമീദ് (സൗദി), റസീന, സലീമ, സാറാബി, അബൂബക്കർ (ദുബായ്). സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി ഹാജി (വ്യാപാരി, വടക്കേകൊവ്വൽ), സിദ്ദീഖ്, അബ്ദുല്ല, നഫീസ.

തൃക്കരിപ്പൂർ:എടാട്ടുമ്മൽ എം.മുകുന്ദൻ (65) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: മനോജ് കുമാർ (സിവിൽ പൊലീസ് ഓഫിസർ, കാഞ്ഞങ്ങാട്), ജയശ്രീ, ശ്രീജ. മരുമക്കൾ: നിഖിത, കൃപേഷ് (സിവിൽ പൊലീസ് ഓഫിസർ, മേൽപറമ്പ്), രഞ്ജിത് (ബെൽ, തൃശ്ശിനാപ്പള്ളി). സഹോദരങ്ങൾ: പാർവതി, ലളിത, ചന്ദ്രിക, ഭാസ്കരൻ, ഉഷ.

കള്ളാർ:പരേതനായ രാമച്ചനാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. മക്കൾ: തങ്കമ്മ, ഏലിയാമ്മ, പെണ്ണമ്മ, അവറാച്ചൻ, കുട്ടിയമ്മ, കുര്യൻ, ഗ്രേസി, ഷൈല. മരുമക്കൾ: കുഞ്ഞൂട്ടി, മത്തായി, ഏലിയാമ്മ, ജോസ്, മേരി, മാത്യു, പോൾസൺ, പരേതനായ ദേവസ്യ.

Snap By : Arun Ganguly
Post Your Snaps
Post Your News