കശുവണ്ടി വ്യവസായം; അഴിമതിയെന്നു പറഞ്ഞ് ചിലർ പുകമറ സൃഷ്ടിക്കുന്നു: മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സഹായധന വിതരണവും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു.                      ചിത്രം:മനോരമ കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സഹായധന വിതരണവും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു. ചിത്രം:മനോരമ

കൊല്ലം ∙ കശുവണ്ടി വ്യവസായത്തെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അഴിമതിയെന്നും ദുരൂഹതയെന്നും പറഞ്ഞു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും സഹായധന വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. 

പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർ തന്നെ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. ഒട്ടേറെ ഊമക്കത്തുകൾ വരുന്നുണ്ട്. വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണു നടക്കുന്നത്. തൊഴിലാളികൾക്കിടയിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഓണം വരെ തൊഴിൽ നൽകാനുള്ള തോട്ടണ്ടി കാഷ്യൂ കോർപറേഷന്റെ കയ്യിലുണ്ട്. കാപ്പെക്സിന്റെ കയ്യിൽ അത്രയ്ക്ക് ഇല്ലെന്നാണു മനസിലാക്കുന്നത്. ഈ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ബാങ്ക് ജപ്തി അടക്കമുള്ളവ വരുന്നു. ജപ്തി ഒഴിവാക്കാനുള്ള ചർച്ചകൾ അധികൃതരുമായി നടത്തും. തോട്ടണ്ടി വാങ്ങുന്നത് ഇ– ടെൻഡർ അടിസ്ഥാനത്തിൽ മാത്രമേ നടത്തൂവെന്നും മന്ത്രി പറഞ്ഞു. 

എം.നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓഫിസ് വളപ്പിൽ തൈ വച്ചുപിടിപ്പിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്തു. 

ബോർഡ് ചെയർമാൻ മുരളി മടന്തകോട്, ബോർഡ് അംഗങ്ങളായ എം.എസ്.ഷൗക്കത്ത്, പെരിനാട് മുരളി, ജി.ബാബു, പി.സുന്ദരൻ, ബാബു ഉമ്മൻ, എ.അബ്‌ദുൽ സലാം, കെ.മനോജ്, കെഎസ്ഡിസി എം.ഡി ടി.എഫ്.സേവ്യർ, കാഷ്യു സ്‌പെഷൽ ഓഫിസർ എ.ഇക്‌ബാൽ, കൗൺസിലർ ശാന്തിനി ശുഭദേവൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ജി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.