സീതക്കളി പുനരുജ്ജീവിപ്പിക്കാൻ പെരിനാട് പഞ്ചായത്ത് രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ∙ പെരിനാടിന്റെ കലാരൂപമായ സീതക്കളിയെ പുനരുജ്ജീവിപ്പിക്കാൻ പഞ്ചായത്ത് രംഗത്ത്. ഇതിന്റെ ഭാഗമായി ചെറുമൂട് വിജയശ്രീ ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സീതക്കളി വീണ്ടും അരങ്ങിലെത്തിക്കുന്നു. എൻ.ഷാജിമോന്റെ സംവിധാനത്തിൽ 28നു വൈകിട്ട് ഏഴിനു പഞ്ചായത്ത് ഓഫിസിനു സമീപത്തെ മൈതാനത്താണു സീതക്കളി അരങ്ങേറുകയെന്നു പഞ്ചായത്ത് പ്രസിഡന്റ് എൽ.അനിൽ പറഞ്ഞു.

ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന ഖ്യാതി നേടിയിരുന്നവെന്നു ഷാജിമോൻ പറയുന്നു. നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. അരങ്ങിലും അണിയറയിലുമായി 25 പേർ ഭാഗമാകുന്നു.

ആദ്യ പ്രദർശനത്തിനു ശേഷം ക്ഷണിക്കപ്പെടുന്ന വേദികളിൽ സീതക്കളി അവതരിപ്പിക്കാനാണു സംഘാടകരുടെ തീരുമാനം. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നാണു വേണ്ട സഹായം ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സീതക്കളിയുടെ ആദ്യ പ്രദർശനത്തിന്റെ പ്രചാരണാർഥം നാളെ നാലു മുതൽ ഏഴു വരെ ചിത്രകാരന്മാരുടെ കൂട്ടായ്മ നടത്തും. 28ന് ഉച്ചയ്ക്കു മൂന്നു മുതൽ തിരുവാതിരയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.