go

സിഐ പുലിയായി, പിടിച്ചതു പുലിവാലെന്ന് അറിഞ്ഞതോടെ തലയൂരി...

kollam--police-station
SHARE

അഞ്ചൽ ∙ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയെന്ന കേസിൽ പ്രതിയായ സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പനയഞ്ചേരി സന്തോഷിനെ അഞ്ചൽ സിഐ അറസ്റ്റ് ചെയ്തു. പ്രശ്നം വഷളാകുന്ന അവസ്ഥ ആയതോടെ ജാമ്യത്തിൽ വിട്ടു തലയൂരി. ഇന്നലെ രാവിലെയാണു വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാൽ സന്തോഷിനെ ജാമ്യത്തിൽ ഇറക്കാൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വലിയവിള വേണുവും പ്രവർത്തകരും സ്റ്റേഷനിൽ എത്തിയെങ്കിലും സിഐ ജാമ്യം അനുവദിച്ചില്ലത്രെ.

സന്തോഷിന്റെ വീട്ടുകാർ എത്തിയാലെ ജാമ്യം നൽകുവെന്നു സിഐ വാശിപിടിച്ചതോടെ പ്രശ്നം സങ്കീർണമായി. രാഷ്ട്രീയ വിഷയത്തിൽ വീട്ടുകാരെ വലിച്ചിഴയ്ക്കാൻ ആകില്ലെന്നു കോൺഗ്രസുകാർ നിലപാട് എടുക്കുകയും സന്തോഷിന്റെ ബന്ധുക്കൾ ഇതിനോടു യോജിക്കുകയും ചെയ്തതോടെ സിഐ പുലിവാൽ പിടിച്ച അവസ്ഥയിലായി. ഇതിനിടെ ജാമ്യം നൽകി പ്രശ്നം ഒഴിവാക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശവും എത്തിയതോടെ വല്ലവിധേനയും തലയൂരാനായി ശ്രമം.

വിഷയം കൈകാര്യം ചെയ്യാൻ പൊലീസുകാർക്കു നിർദേശം നൽകി സിഐ സ്റ്റേഷൻ വിട്ടു. വലിയവിള വേണുവിന്റെ ജാമ്യത്തിൽ സന്തോഷിനെ വിട്ടയച്ചു പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഹർത്താൽ ദിവസം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഗസ്ത്യക്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സിഐയെ റോഡിൽവച്ചു തല്ലിയെന്ന കേസും നിലവിലുണ്ട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama