go

പീഡനക്കേസിലെ പ്രതി രണ്ടു വർഷത്തിനുശേഷം പിടിയിൽ

 KollamNews
ജോൺസൺ സ്റ്റീഫൻ
SHARE

കൊല്ലം ∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി 2 വർഷത്തിനുശേഷം പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ കോളനി സെഞ്ചുറി നഗർ – 165ൽ താമസക്കാരനായിരുന്ന തിരുവനന്തപുരം നാവായിക്കുളം ചാവർക്കോട് നിഷാ ഭവനിൽ ജോൺസൺ സ്റ്റീഫൻ (സാജൻ – 36) ആണു കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

  2016ൽ ആണു കേസിനാസ്പദമായ സംഭവം. 9–ാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ഇയാൾ മുങ്ങി. ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണു വലയിലായത്.

കൊല്ലം എസിപി എ.പ്രദീപ്കുമാർ, വെസ്റ്റ് സിഐ വി.എസ്.ബിജു, വെസ്റ്റ് എസ്ഐ സന്തോഷ്, എഎസ്ഐ സുനിൽ, എസ്‌സിപിഒ പ്രമോദ്, സിപിഒ സുനിൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കൊല്ലത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama