go

സാന്ദ്രം പദ്ധതിയ്ക്ക് നാടിന്റെ സല്യൂട്ട്

SHARE

അഞ്ചാലുംമൂട് ∙ കിടപ്പുരോഗികൾക്കു ധനസഹായമേകുന്ന സിറ്റി പൊലീസിന്റെ സാന്ദ്രം പദ്ധതിക്കു നാടിന്റെ സല്യൂട്ട്. സിറ്റി പൊലീസ് സേനാംഗങ്ങളിൽ നിന്നു സമാഹരിക്കുന്ന തുകയാണ് രോഗികൾക്കായി വിതരണം ചെയ്യുന്നത്. വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ 13 പേർക്കാണ് മാസം തോറും സഹായം നൽകുന്നത്. ഒരാൾക്കു 10,000 രൂപ വീതമാണു നൽകുന്നത്. ജനമൈത്രി സേനാംഗങ്ങളാണു അർഹതപ്പെട്ടവരെ കണ്ടെത്തുന്നത്.

ഇന്നലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടയ്ക്കകം സ്വദേശിനി സുജാത, കടവൂർ സ്വദേശി വിശ്വനാഥൻ എന്നിവർക്കുള്ള ധനസഹായ വിതരണം അഞ്ചാലുംമൂട് എസ്ഐ സി.ദേവരാജൻ നിർവഹിച്ചു. ജനമൈത്രി സിആർഒ രാധാകൃഷ്ണപിള്ള, സിപിഒ ദിലീപ്‌രാജ്, ജനമൈത്രി അംഗം കെപിഎസി ലീലാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama