go

അംഗനവാടിക്കു കുരുന്നുകളുടെ ശ്രമഫലമായി പുത്തൻമുഖം

SHARE

ആയൂർ∙ കാലപ്പഴക്കത്താൽ ചുവരുകളിൽ അഴുക്കു മൂടിയ അംഗനവാടിക്കു കുരുന്നുകളുടെ ശ്രമഫലമായി പുത്തൻമുഖം. സെന്റ്ജോർജ് യുപിഎസിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും പിടിഎ അംഗങ്ങളും ചേർന്നു നീറായിക്കോട് അംഗനവാടിയാണു ചായംപൂശി മനോഹരമാക്കിയത്.

കൂടാതെ, ചുവരുകളിൽ ചിത്രങ്ങളും വരച്ചു. വാർഡ്അംഗം സുജതോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി. സതീഷ്കുമാർ, എസ്എം കളർ ഉടമ ഡോ. സോണിമാത്യു, പ്രഥമാധ്യാപിക ഡെലീമറോസ്, റെജിസെബാസ്റ്റ്യൻ, സണ്ണി, റോജൻലോപസ്, ആലീസ് എന്നിവർ നേതൃത്വം നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama