go

സിബിഎസ്ഇ വേണാട് സഹോദയ കിഡ്സ് ഫെസ്റ്റ് നാളെ

SHARE

ചവറ∙ സിബിഎസ്ഇ വേണാട് സഹോദയ കിഡ്സ് ഫെസ്റ്റ് നാളെ പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിൽ നടക്കും. 40 സ്കൂളുകളിലെ എൽകെജി മുതൽ 2–ാം ക്ലാസ് വരെയുള്ള 2000 കുട്ടികൾ 2 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. 6 വേദികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9നു പോസ്റ്റൽ ഡയറക്ടർ സെയ്ദ് റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.

സംവിധായകൻ ജഹാംഗീർ ഉമ്മർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന ചടങ്ങിൽ ബാലതാരം അക്ഷര കിഷോർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫെസ്റ്റിന്റെ ഒരുക്കങ്ങളായതായി സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ, സെക്രട്ടറി ഡോ.കെ.സി.അജിത്, രക്ഷാധികാരി ഡോ.ജയകുമാർ, സ്കൂൾ മാനേജർ വലിയത്ത് സിനോജ്, വൈസ് പ്രിൻസിപ്പൽ ശ്രീദേവി തുടങ്ങിയവർ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama